SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഗൗരി ലങ്കേഷ് വധം: RSS ഭീകരതയ്‌ക്കെതിരേ സംസ്ഥാനത്ത് പ്രതിഷേധമിരമ്പി
SDPI
06 സെപ്റ്റംബർ 2017

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ഫാഷിസ്റ്റ് വിരുദ്ധ മുന്നണിപ്പോരാളിയുമായിരുന്ന ഗൗരി ലങ്കേഷിനെ ബാഗ്ലൂരിലെ വസതിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന വ്യാപകമായി 250 ലധികം കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ പ്രതിഷേധമിരമ്പി. എം.എം. കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ്പന്‍സാരെ, അഡ്വ.ഷാഹിദ് അസ്മി, ഹേമന്ദ് കര്‍ക്കരെ എന്നീ പ്രമുഖ വ്യക്തിത്വങ്ങള്‍ ആര്‍.എസ്.എസ് ഭീകരതയുടെ വെടിയുണ്ടകള്‍ക്കിരയായിട്ടും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുന്നതില്‍ ഭരണകൂടവും ജുഡീഷ്യറിക്കും വന്ന വീഴ്ചയാണ് അക്രമികള്‍ക്ക് പ്രചോദനമാകുന്നത്. സത്യം വിളിച്ചു പറയുന്നവരെയും വിയോജിപ്പ് രേഖപ്പെടുത്തുന്ന സാമൂഹ്യ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും കൊന്നു തള്ളുന്ന സംഘപരിവാര ഭീകരതയെ നിലയ്ക്കു നിര്‍ത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.