SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കെ.പി.ശശികലയെ അറസ്റ്റു ചെയ്യണം: എസ്.ഡി.പി.ഐ
SDPI
10 സെപ്റ്റംബർ 2017

കേരളത്തിലെ മതേതര എഴുത്തുകാര്‍ക്ക് ഗൗരി ലങ്കേഷിന്റെ ഗതിവരുമെന്ന് വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ 153 A വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പ്രസ്താവിച്ചു. പറവൂരില്‍ വിസ്ഡം പ്രവര്‍ത്തകരെ ആര്‍.എസ്.എസ് ആക്രമിച്ച സംഭവത്തിനു ശേഷം വീണ്ടും മതസ്പര്‍ദ്ദ ഉണ്ടാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരേയും സംഘപരിവാര്‍ വിരുദ്ധ നിലപാടെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യം വച്ച് വിവാദ പ്രസ്താവന നടത്തിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സംഘപരിവാരം ഏറ്റെടുക്കുന്നതിന് സമാനമാണ് ശശികലയുടെ പരസ്യ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്. ജനാധിപത്യത്തോടും നീതിന്യായ സംവിധാനത്തോടുമുള്ള വെല്ലുവിളിയും ഗുരുതരമായ ക്രിമിനല്‍ കുറ്റവുമാണ് ഇത്. മുമ്പ് സംസ്ഥാന വ്യാപകമായി വിദ്വേഷ പ്രസംഗം നടത്തിയതിന് ഹോസ്ദുര്‍ഗ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന ആഭ്യന്തര വകുപ്പും പോലീസും ആര്‍.എസ്.എസ് നേതാക്കള്‍ പ്രതികളായുള്ള ക്രിമിനല്‍ കേസുകളില്‍ തുടരുന്ന നിസ്സംഗതയും നിഷ്‌ക്രിയത്വവുമാണ് വീണ്ടും ഇത്തരത്തില്‍ കലാപാഹ്വാനം നടത്താന്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് പ്രചോദനമാവുന്നത്. കേരളീയ സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കെ.പി.ശശികലയെ പോലുള്ള വര്‍ഗ്ഗീയവിദ്വേഷ പ്രചാരകരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് അജ്മല്‍ ഇസ്മായില്‍ ആവശ്യപ്പെട്ടു.