SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഏഷ്യാനെറ്റിന് നേരെ അക്രമം നടത്തിയത് ജനാധിപത്യ വിരോധികള്‍: എസ്.ഡി.പി.ഐ
SDPI
21 സെപ്റ്റംബർ 2017

തിരുവനന്തപുരം: ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസിന് നേരെ അക്രമം നടത്തിയവര്‍ ജനാധിപത്യ വിരോധികളാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പ്രസ്താവിച്ചു.
മടിയില്‍ കനമുള്ളവരാണ് മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ അക്രമത്തിന്റെ വഴിതേടുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ തട്ടിപ്പുകള്‍ പുറത്ത് കൊണ്ട് വന്ന ചാനലെന്ന നിലക്ക് ഈ അക്രമത്തിന് പിന്നില്‍ മന്ത്രിയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം. ഭരണസ്വാധീനത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനുള്ള ജാഗ്രത മാധ്യമങ്ങളും പൊതുജനങ്ങളും കാണിക്കണം. ഭീഷണിക്ക് വഴങ്ങാതെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുവാന്‍ ഏഷ്യാനെറ്റിന് ധാര്‍മ്മിക പിന്തുണ പ്രഖാപിക്കുന്നുവെന്ന് അജ്മല്‍ ഇസ്മായില്‍ പറഞ്ഞു.