SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

PR Conf_വര്‍ഗീയ-വിഭജന രാഷ്്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ. ബഹുജന്‍ മുന്നേറ്റ യാത്ര
SDPI
22 ഒക്ടോബർ 2017

തിരുവനന്തപുരം:  ബഹുജന്‍ രാഷ്ട്രീയ - സാമുദായിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തീവ്രവാദ ബന്ധങ്ങളാരോപിച്ചുകൊണ്ട് സാമ്പ്രദായിക രാഷ്ട്രീയക്കാര്‍ പ്രചരിപ്പിക്കുന്ന വര്‍ഗീയ-വിഭജന രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ ബഹുജന്‍ മുന്നേറ്റ യാത്ര സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മനോജ്കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
2017 നവംബര്‍ 15 മുതല്‍ 24 വരെ നീണ്ടുനില്‍ക്കുന്ന രണ്ട് മേഖല ജാഥകളാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി തിരുവനന്തപുരത്ത് നിന്നും, വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ കാസര്‍കോട്ട് നിന്നും നയിക്കുന്ന ജാഥകള്‍ നവംബര്‍ 24ന് കോട്ടയത്ത് സമാപിക്കും.
ജനാധിപത്യ സംവിധാനത്തിനുള്ളില്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരത്തോടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ തന്നെ കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. സാമൂഹിക ജനാധിപത്യമാണ് രാഷ്ട്രീയ നയം.
രാജ്യത്ത് നാളിതുവരെയുള്ള ജനാധിപത്യ ഭരണം കൊണ്ട് അടിസ്ഥാന ജനതക്ക് ഒരു പ്രയോജനവും ലഭ്യമായിട്ടില്ല.  മതേതരത്വവാദികളെന്ന് സ്വയം അവകാശപ്പെടുന്ന മനുവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി തുടരുന്ന ദലിത്-പിന്നാക്ക-മുസ്‌ലിം പീഢനങ്ങള്‍ക്കും അവഗണനകള്‍ക്കുമെതിരെ രാഷ്ട്രീയമായി പ്രതികരിക്കുന്നുവെന്നതാണ് എസ്.ഡി.പി.ഐക്കെതിരെ തിരിയാന്‍ രാഷ്ട്രീയ കക്ഷിഭേദമില്ലാതെ കാരണമായിട്ടുള്ളത്. ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെ സംരക്ഷകര്‍ വലതു-ഇടതു പക്ഷമാണെന്ന് അവകാശപ്പെടുമ്പോഴും വി.എസ്സും പിണറായി വിജയനും വി.എം.സുധീരനുമുള്‍പ്പെടെയുള്ളവരുടെ നിലപാടുകള്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് അനുകൂലമാണെന്ന് വേങ്ങര ഉപതിരഞ്ഞെടുപ്പിനുശേഷമുള്ള അഭിപ്രായ പ്രകടനങ്ങളിലൂടെ കൂടുതല്‍ വ്യക്തമാക്കപ്പെട്ടുകഴിഞ്ഞു. എസ്.ഡി.പി.ഐ.യുടെ വിജയം ഇവരെ  അസ്വസ്ഥരാക്കുന്നതിന്റെ കാരണം എന്താണെന്ന് വെളിപ്പെടുത്തണം.
ഇടതു-വലതു മുന്നണികളുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ അജണ്ടകള്‍ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമായി പരിമിതപ്പെട്ടിരിക്കുമ്പോള്‍ അവര്‍ണ ജനതയുടെ ജനാധിപത്യ ഭരണഘടനാവകാശങ്ങള്‍ക്കു വേണ്ടി നിലനില്‍ക്കുകയെന്ന ധാര്‍മികതയാണ് എസ്.ഡി.പി.ഐക്കുള്ളത്. നിലവിലുള്ള രാഷ്ട്രീയ മുന്നണികളുടെ  കാപട്യത്തെയും അവസരവാദങ്ങളെയും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ബഹുജന്‍ മുന്നേറ്റ യാത്രയിലൂടെ ലക്ഷ്യമാക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ :
എം.കെ. മനോജ്കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
പി.കെ. ഉസ്മാന്‍ (സംസ്ഥാന സെക്രട്ടറി)
സിയാദ് കണ്ടല (തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്)
അഷ്‌റഫ് പ്രാവച്ചമ്പലം (തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി)