SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

PR conf_ഹൈന്ദവ വര്‍ഗ്ഗീയതയെ തൃപ്തിപ്പെടുത്താനുള്ള സി.പി.എം ശ്രമം അപകടം
SDPI
24 ഒക്ടോബർ 2017

തൃശൂര്‍: ഹൈന്ദവ വര്‍ഗ്ഗീയതയെ തൃപ്തിപ്പെടുത്താനുള്ള സി.പി.എമ്മിന്റെ അതിരു കടന്ന ശ്രമങ്ങള്‍ സംസ്ഥാനത്ത് അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
യോഗി ആദിത്യനാഥടക്കമുള്ള ആര്‍.എസ്.എസ് നേതാക്കള്‍ കേരളത്തെ കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണ് കൊടിയേരി ബാലകൃഷ്ണന്‍ ജാഥയിലുടനീളം ചെയ്യുന്നത്. സംഘ്പരിവാര്‍ ഫാഷിസത്തെ എതിര്‍ക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ ഐ.എസ് അടക്കമുള്ള നിഗൂഢ സംഘങ്ങളുമായി എസ്.ഡി.പി.ഐ- യ്യെ ചേര്‍ത്തു കെട്ടുന്നത് ആര്‍.എസ്.എസ് പ്രചരണങ്ങളെ ശക്തിപ്പെടുത്താനേ സാധിക്കു.
ആര്‍.എസ്.എസ്സിന്റെ ദേശവിരുദ്ധ ഫാഷിസ്റ്റ് പ്രവര്‍ത്തനങ്ങളെ എതിര്‍ക്കേണ്ടി വരുമ്പോഴെല്ലാം തൂക്കമൊപ്പിക്കുന്നതിന് മുസ്‌ലിം വര്‍ഗ്ഗീയതയെ പര്‍വ്വതീകരിച്ച് കാണിക്കുന്നുണ്ട്. ഈ ബാലന്‍സിങ്‌സിദ്ധാന്തം കേരള ജനത തിരിച്ചറിയും.
ആര്‍.എസ്.എസ്സിനെതിരെ പ്രചരണങ്ങളേയും പ്രതിഷേധങ്ങളേയും ഹിന്ദുമതത്തിനെതിരായ പ്രവര്‍ത്തനമായി  ചിത്രീകരിക്കുന്നതില്‍ ആര്‍.എസ്.എസ്സും സി.പി.എമ്മും പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. സി.പി.എമ്മിന്റെ മതേതര നിലപാടിലെ ആത്മാര്‍ത്ഥത പലപ്പോഴും സംശയത്തിന്റെ നിഴലിലാണ്. തൃപ്പൂണിത്തറയിലെ യോഗ സെന്ററിന്റെയും ഡോ: ഹാദിയയുടെ കേസിലും സി.പി.എം സ്വീകരിച്ച നിലപാട് കേരളം ചര്‍ച്ച ചെയ്തതാണ്. താല്‍കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ ലഭിക്കുമെങ്കിലും സി.പി.എം പിന്തുടരുന്ന ഈ ബാലന്‍സിങ് തന്ത്രം ആര്‍.എസ്.എസ്സിനാണ് ഗുണം ചെയ്യുക എന്ന് തിരിച്ചറിയാനെങ്കിലും സി.പി.എം നേതൃത്വത്തിന് സാധിക്കണം.
എസ്.ഡി.പി.ഐ ഐ.എസ് ന്റെ പതിപ്പാണ് എന്ന കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കി.
 
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍;

പി.അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്)
പി.കെ. ഉസ്മാന്‍ (സംസ്ഥാന സെക്രട്ടറി)
പി.ആര്‍ സിയാദ് (തൃശൂര്‍ ജില്ലാ പ്രസിഡന്റ്)