SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഡോ.കുഞ്ഞബ്ദുള്ളയുടെ വിയോഗത്തില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു
SDPI
27 ഒക്ടോബർ 2017

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ കലാകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വിയോഗത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര-കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച ഡോ.കുഞ്ഞബ്ദുള്ള മലയാളത്തില്‍ ആധുനികതക്ക് തുടക്കം കുറിച്ച എഴുത്തുകാരില്‍ പ്രമുഖനാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ പിന്‍ഗാമിയെന്ന് വിശേഷിക്കപ്പെട്ട കുഞ്ഞബ്ദുള്ള മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പി.അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു.