ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസ് ഇടപെടുക. എസ്.ഡി.പി.ഐ എസ്.പി ഓഫീസ് മാര്‍ച്ച് ഇന്ന്
SDPI
27 ഒക്ടോബർ 2017
കോട്ടയം: ഡോ.ഹാദിയയെ വീട്ടു തടങ്കലിലാക്കി പീഢിപ്പിക്കുന്ന സംഭവത്തില്‍ ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസ് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടയം എസ്.പി ഓഫീസിലേക്ക് എസ്.ഡി.പി.ഐ ഇന്ന് മാര്‍ച്ച് നടത്തും. താന്‍ കൊല്ലപ്പെടുമെന്ന ഹാദിയയുടെ വെളിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് സംഘ്പരിവാര്‍ സഗയാത്രികന്‍ രാഹുല്‍ ഈശ്വര്‍ പുറത്തു വിട്ടിട്ടും സര്‍ക്കാര്‍ തുടരുന്ന മൗനം ദുരൂഹമാണ്. ഹാദിയ കേസില്‍ ഹൈക്കോടതി ഹാദിയക്ക് സംരക്ഷണമാണ് വിധിച്ചത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ തടങ്കല്‍ പീഢനമാണ് വിധിച്ചിരിക്കുന്നത്. ഹാദിയയെ ക്രൂരമായി പീഢിപ്പിക്കുന്നതിന്റെ തെളിവുകള്‍ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നല്‍കിയിട്ടും കമ്മീഷനും സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണ്. ഇത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ സംഘപരിവാര്‍ മുഖമാണ് വ്യക്തമാക്കുന്നത്. ഒരു ഇടതുപക്ഷ പുരോഗമന സര്‍ക്കാരിനെ കുറിച്ച് ഈ വിധം പറയേണ്ടി വരുന്നത് കേരളത്തിനു തന്നെ അപമാനകരമാണ്. ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്റെയും രാഹുല്‍ ഈശ്വരിന്റെയും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസ് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10.30 ന് ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും.