SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഗെയില്‍ പദ്ധതി നടപ്പാക്കുന്നത് ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി: എസ്.ഡി.പി.ഐ
SDPI
28 ഒക്ടോബർ 2017

കൂറ്റനാട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ടാണന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ ഉസ്മാന്‍. 'ഗൈല്‍ പൈപ്പ് ലൈന്‍ ഇരകളാവാന്‍ വിസമ്മതിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ.ടി നയിച്ച പ്രചരണ ജാഥയുടെ സമാപനം കൂറ്റനാട് കൂനംമൂച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്ന നാടിന്റെ മഹത്തായ സങ്കല്‍പ്പം മറയാക്കിയാണ് ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നമ്മുടെ നാട്ടില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പദ്ധതിയെ സംബദ്ധിച്ച് സുരക്ഷാ ഭീഷണിയടക്കമുള്ള നിരവധി ആശങ്കകള്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. ജനങ്ങളുടെ ഭീതിയും സംശയങ്ങളും അകറ്റാതെ ബലപ്രയോഗത്തിലൂടെ നടപ്പിലാക്കുന്ന ഗ്യാസ് പ്പൈപ്പ് ലൈന്‍ പദ്ധതി കോര്‍പ്പറേറ്റ് വ്യവസായ താല്‍പര്യം മാത്രമാണ് ലക്ഷ്യം വെക്കുന്നത്.
ജനങ്ങളാരും വികസനത്തിനെതിരല്ല. എന്നാല്‍ ഗെയില്‍ എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയും, സാധാരണക്കാരുടെ ഭൂമി അന്യാധീനപ്പെടുത്തിയുമാണ് പദ്ധതി കൊണ്ടുപോകുന്നത്. ഇത് നാം സമ്മതിച്ച് കൊടുക്കരുത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എസ്.പി അമീര്‍ അലി. സെക്രട്ടറി അഷ്‌റഫ് കെ.പി, മജീദ് കെ.എ, എ വൈ ഷൊര്‍ണ്ണൂര്‍, ഷരീഫ് തൃക്കടീരി എന്നിവര്‍ സംസാരിച്ചു.