SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ജനകീയമായ സമരങ്ങളെ തീവ്രവാദമാരോപിച്ച് തകര്‍ക്കാനുള്ള സി.പി.എം ശ്രമം അല്പത്തം
SDPI
02 നവംബർ 2017

കോഴിക്കോട്: കേരളത്തില്‍ നടക്കുന്ന ജനകീയ സമരങ്ങളെ തീവ്രവാദമാരോപിച്ച് തകര്‍ക്കാനുള്ള സി.പി.എം ശ്രമം തികഞ്ഞ അല്പത്തമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍.
കേരളത്തിന്റെ ഊര്‍ജ വികസന രംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വ്യവസായ വികസന പദ്ധതിയാണ് ഗെയില്‍ എന്നത് പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം മാത്രമാണോ ബോധ്യം വന്നത് എന്ന് വ്യക്തമാക്കാന്‍ സി.പി.എം തയ്യാറാകണം. സി.പി.എം ഉള്‍പ്പെടാത്ത മുഴുവന്‍ സമരങ്ങളിലും തീവ്രവാദം ആരോപിക്കുക എന്നത് ഒരു പതിവ് ശൈലിയായി സ്വീകരിച്ചിരിക്കുകയാണ്. വീടും സ്ഥലവും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങള്‍ നടത്തുന്ന അതിജീവന സമരത്തെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്തിയതിനെ ന്യായീകരിക്കുന്നതിനു വേണ്ടിയാണ്. ഇത്തരം വില കുറഞ്ഞ ആരോപണങ്ങളുമായി സി.പി.എം രംഗത്ത് വരുന്നത്. ഒരു പ്രസ്ഥാനം തീവ്രവാദ പ്രസ്ഥാനമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള ഏജന്‍സിയായി സി.പി.എമ്മിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തി സ്വയം അപഹാസ്യരാവാതിരിക്കാനെങ്കിലും സി.പി.എം തയ്യാറാകാണം. ഗെയില്‍ കരാറുകാരില്‍ നിന്ന് കമ്മീഷന്‍ പറ്റിയതിന്റെ നന്ദി സൂചകമായി സമരത്തെ തകര്‍ക്കാന്‍ സി.പി.എം ആണ് സമരക്കാര്‍ക്കിടയില്‍ കയറികൂടി ആക്രമങ്ങള്‍ അഴിച്ചു വിട്ടതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. മുമ്പും സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ ടി.പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെയുള്ള കേസുകളില്‍ തീവ്രവാദികളാണ് കൃത്യം ചെയ്‌തെന്ന് പറഞ്ഞ് അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ സി.പി.എം ശ്രമിച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള കുറ്റ കൃത്യങ്ങളെ നിന്ന് സി.പി.എമ്മിന് രക്ഷപ്പെടാനുള്ള ഒന്നായി മുസ്‌ലിം തീവ്രവാദത്തെ ഉയര്‍ത്തികാട്ടുന്ന സി.പി.എമ്മിന്റ പതിവു ശൈലി കേരള ജനത തിരിച്ചറിയുമെന്നും പോലീസിന്റെ നരനായാട്ടിനെതിരെ മുഴുവന്‍ മനുഷ്യ സ്‌നേഹികളും രംഗത്ത് വരണമെന്നും എം.കെ മനോജ്കുമാര്‍ അഭ്യര്‍ത്ഥിച്ചു.