പിണറായി ഗെയില്‍ സ്‌പോണ്‍സേഡ് മുഖ്യമന്ത്രി
SDPI
07 നവംബർ 2017
ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഒട്ടും പരിഗണിക്കാതെ പ്രദേശവാസികളുടെ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും തരിമ്പും വില കല്‍പ്പിക്കാതെ എന്തു വിലകൊടുത്തും ഗെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന വാശിയോടുകൂടി കേരള മുഖ്യമന്ത്രി മുന്നോട്ടുപോകുന്നതിന് പിന്നില്‍ ഗെയില്‍ മുതലാളിമാരില്‍ നിന്നും കൈപ്പറ്റിയ സാമ്പത്തികാനുകൂല്യങ്ങളാണ്. ഗെയില്‍ പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ന്യായമായ ആവശ്യമുന്നയിച്ചുകൊണ്ട് കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇരയാക്കപ്പെടുന്ന ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യപരമായ പ്രക്ഷോഭ സമരങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിന് പിന്നിലെ കാരണവും ഇത് തന്നെ.
കോഴിക്കോട് ജില്ലയിലെ മുക്കം എരഞ്ഞിമാവില്‍ ഒരുമാസക്കാലമായി നടന്നുവരുന്ന ജനകീയ സമരം സംബന്ധമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിന്റെ തലേദിവസം തന്നെ, എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്നും ആരുടെയും വിരട്ടലുകള്‍ക്ക് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതിന് അടിവരിയിടുന്നതാണ്. ചര്‍ച്ച ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനും സമരം പൊളിക്കുന്നതിനുമായിരുന്നുവെന്
ജനകീയ സമരങ്ങളെ പിന്തുണക്കുന്ന പാര്‍ട്ടികളെ തീവ്രവാദ ആരോപണമുന്നയിച്ചുകൊണ്ട് പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോവുകയില്ല. ജനപക്ഷ ബദലായി ഉയര്‍ന്നുവന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്തു തന്നെ പ്രചാരണങ്ങള്‍ ഉണ്ടായാലും ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങളോടൊപ്പം അവസാനം വരെ പൊരുതിനില്‍ക്കുക തന്നെ ചെയ്യും.