ബീമാപ്പള്ളി വെടിവയ്പ്: എസ്.ഡി.പി.ഐ നിയമസഭാ മാര്‍ച്ച് നാളെ (നവംബര്‍ 9)
SDPI
07 നവംബർ 2017
തിരുവനന്തപുരം: 2009 മെയ് 17ന് ബീമാപള്ളി പ്രദേശത്ത് നിരപരാധികളായ ആറു പേരെ പോലിസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ (നവംബര്‍ 9 ബുധന്‍) നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സോളാര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് 43ാം ദിവസം പ്രത്യേക നിയമസഭ വിളിച്ച് ചേര്‍ത്ത് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ബീമാപള്ളി വെടിവെയ്പ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച് 2136 ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിയമസഭ ചര്‍ച്ച ചെയ്യാത്തത് വിവേചനമാണ്. രാവിലെ 9 മണിക്ക് പ്രസ് ക്ലബ്ബിന് മുന്നില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോ
നാളിതുവരെയായിട്ടും ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനോ വെടിവെയ്പ്പിന് ഉത്തരാവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ച് ആറുമാസത്തിനകം സഭയില്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടി കൈക്കൊള്ളണമെന്ന ചട്ടം സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട നിരപരാധികളായ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട 50 ലധികം ആളുകള്‍ക്ക് പരിക്കേറ്റ അതിദാരുണ സംഭവത്തില്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരേണ്ടതിനു പകരം വെടിവയ്പ്പിന് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കുന്ന നിലപാടാണ് മുന്നണി നേതാക്കള്‍ സ്വീകരിച്ചു പോരുന്നതെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും റോയ് അറയ്ക്കല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.