SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ ബഹുജന്‍ മുന്നേറ്റ യാത്ര 15 ന് ആരംഭിക്കും
SDPI
12 നവംബർ 2017

കൊച്ചി: എസ്.ഡി.പിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ മുന്നേറ്റ യാത്ര ഈ മാസം 15 ന് ആരംഭിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍ അറിയിച്ചു.
ഇടതു-വലതു മുന്നണികളുടെയും ബി.ജെ.പി യുടെയും രാഷ്ട്രീയ അജണ്ടകള്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രമായി പരിമിതപ്പെട്ടിരിക്കുമ്പോള്‍ സാധാരണക്കാരന്റെ ജനാധിപത്യ അവകാശങ്ങളാണ് ധ്വംസിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
രാഷ്ട്രീയ മുന്നണികളുടെ അവസര വാദങ്ങളെയും കാപട്യങ്ങളെയും പൊതു ജനങ്ങള്‍ക്കു മുന്നില്‍ ബോധ്യപ്പെടുത്തുകയെന്ന രാഷ്ട്രീയ ദൗത്യമാണ് വര്‍ഗ്ഗീയ-വിഭജന രാഷ്ട്രീയത്തിനെതിരെ എന്ന മുദ്രാവാക്യത്തിലൂടെ പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി തിരുവനന്തപുരത്ത് (ബാലരാമപുരം) നിന്നും വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ കാസര്‍ഗോഡു (ഉപ്പള) നിന്നും നയിക്കുന്ന രണ്ട് മേഖല ജാഥകള്‍ ഈ മാസം 24 ന് ആലപ്പുഴയിലാണ് സമാപിക്കുക. ദേശീയ-സംസ്ഥാന നേതാക്കള്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.