SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

PR Conf_SDPI_വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന എസ്.ഡി.പി.ഐ ബഹുജന്‍ മുന്നേറ്റ യാത്ര ; നാളെ ബലരാമപുരത്ത് ആരംഭിക്കും നവംബര്‍ 15 ബുധന്‍ 3.30 PM
SDPI
14 നവംബർ 2017

വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ
സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന
എസ്.ഡി.പി.ഐ ബഹുജന്‍ മുന്നേറ്റ യാത്ര ;
നാളെ ബലരാമപുരത്ത് ആരംഭിക്കും
നവംബര്‍ 15 ബുധന്‍ 3.30 PM


കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന ബഹുജന്‍ മുന്നേറ്റ യാത്രയുടെ തെക്കന്‍ മേഖല ഉദ്ഘാടനം 2017 നവംബര്‍ 15 ബുധനാഴ്ച 3.30 ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ധീന്‍ അഹമ്മദ് ബാലരാമപുരത്ത് ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ-ജാതീയ വിവേചനങ്ങളും നീതി നിഷേധങ്ങളും ജനാധിപത്യ ഇന്ത്യയെ ദുര്‍ബലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സ്ഥാപിത താല്‍പ്പര്യങ്ങളും ഹിഡന്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സാധാരണക്കാരന്റെ പരിമിതമായ അവകാശങ്ങള്‍ പോലും സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നു. ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെ സംരക്ഷകരാണെന്ന സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശവാദം പൊള്ളയാണ്. വോട്ടു രാഷ്ട്രീയം മാത്രം മുന്നില്‍ കണ്ട് വര്‍ഗ്ഗീയതയെ തരം പോലെ വിമര്‍ശിക്കുകയോ താലോലിക്കുകയോ ചെയ്യുന്ന അവസരവാദ രാഷ്ട്രീയമാണ് കേരളത്തിലെ ഇരു മുന്നണികളും തുടരുന്നത്. സംഘ്പരിവാരിനെ പ്രീതിപ്പെടുത്തുന്നതിന് പോലും മടിയില്ലാത്ത ഇവര്‍ എസ്.ഡി.പി.ഐ പോലുള്ള നവ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ജനമധ്യത്തില്‍ താറടിക്കാന്‍ കുപ്രചരണങ്ങള്‍ നടത്തുകയും എസ്.ഡി.പി.ഐ ക്ക് വോട്ടു ചെയ്യുന്നവരുടെ മേല്‍ വര്‍ഗ്ഗീയതയുടെ ചാപ്പയടിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഇടത്, വലത് രാഷ്ട്രീയ മുന്നണികളുടെ ഈ കാപട്യത്തെയും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തെയും തുറന്നുകാട്ടി മത നിരപേക്ഷത ഊട്ടിയുറപ്പിക്കുകയാണ് ബഹുജന്‍ മുന്നേറ്റ യാത്രയിലൂടെ എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നത്.
ഉദ്ഘാടന പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി  അധ്യക്ഷത വഹിക്കും. തമിഴ്‌നാട് വൈസ് പ്രസിഡന്റ് നെല്ലൈ മുബാറക്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍, സെക്രട്ടറി റോയ് അറക്കല്‍,  കെ.കെ റൈഹാനത്ത്, എ.കെ സലാഹുദ്ദീന്‍, വി.എം ഫഹദ്, എം.ഫാറൂഖ്, വനജാ ഭാരതി, നൗഷാദ് മംഗലശ്ശേരി, സുമയ്യ റഹീം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല തുടങ്ങിയവര്‍ സംബന്ധിക്കും.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന തെക്കന്‍ മേഖല യാത്ര തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം  എന്നീ ജില്ലകളിലും സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ നയിക്കുന്ന വടക്കന്‍ മേഖല യാത്ര കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍  ജില്ലകളിലും  പര്യടനം നടത്തും. ഇരു യാത്രകളും നവംബര്‍ 24 ന് ആലപ്പുഴയില്‍ സമാപിക്കും.
ജാഥാ ടീം അംഗങ്ങള്‍: റോയ് അറയ്ക്കല്‍, നൗഷാദ് മംഗലശ്ശേരി, മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, എം.കെ. മനോജ്കുമാര്‍, കെ.കെ. റൈഹാനത്ത് ടീച്ചര്‍, വി.എം. ഫഹദ്, എം. ഫാറൂഖ്, എ.കെ. സലാഹുദ്ദീന്‍


വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ :
റോയ് അറക്കല്‍                (ജാഥ മാനേജര്‍, തെക്കന്‍ മേഖല: 9447211954)
നൗഷാദ് മംഗലശ്ശേരി      (ജാഥ അസിസ്റ്റന്റ് തെക്കന്‍ മാനേജര്‍: 9847386103)
സിയാദ് കണ്ടല                  (ജില്ലാ പ്രസിഡന്റ്, തിരുവനന്തപുരം)