SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എസ്.ഡി.പി.ഐ ബഹുജന്‍ മുന്നേറ്റ യാത്ര ; ഉദ്ഘാടനം ഇന്ന് (നവംബര്‍ 15 ബുധന്‍)
SDPI
14 നവംബർ 2017

കോഴിക്കോട്: വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി രണ്ട് മേഖലകളിലായി  സംഘടിപ്പിക്കുന്ന ബഹുജന്‍ മുന്നേറ്റ യാത്രയുടെ ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന തെക്കന്‍ മേഖല ജാഥയുടെ ഉദ്ഘാടനം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ശറഫുദ്ദീന്‍ അഹമ്മദ് നിര്‍വഹിക്കും. വൈകീട്ട് 3.30 ന് തിരുവനന്തപുരം- ബാലരാമപുരത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അദ്ധ്യക്ഷത വഹിക്കും. തമിഴ്‌നാട് വൈസ് പ്രസിഡന്റ് നെല്ലൈ മുബാറക്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍, സെക്രട്ടറിമാരായ റോയ് അറക്കല്‍,  കെ.കെ റൈഹാനത്ത്, സംസ്ഥാന സമിതിയംഗങ്ങളായ എം.ഫാറൂഖ്, കെ.കെ ഹുസൈര്‍, എ.കെ സലാഹുദ്ദീന്‍, വി.എം ഫഹദ്, വനജാ ഭാരതി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, നൗഷാദ് മംഗലശ്ശേരി, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ റഹീം  തുടങ്ങിയവര്‍ സംബന്ധിക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥയുടെ ഉദ്ഘാടനം ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്ല്യാസ് തുമ്പൈ നിര്‍വഹിക്കും. വൈകീട്ട് 04.00 ന് ഉപ്പളയില്‍  നടക്കുന്ന സമ്മേളനത്തില്‍ ദേശീയ സെക്രട്ടറിയേറ്റംഗം അഡ്വ. കെ.എം. അഷ്‌റഫ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സെക്രട്ടറി പി.കെ ഉസ്മാന്‍, കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറി അല്‍ഫോണ്‍സോ ഫ്രാങ്കോ, കര്‍ണ്ണാടക സംസ്ഥാന സമിതിയംഗം ഹനീഫ്ഖാന്‍ കൊടാജെ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി.അബ്ദുല്‍ ഹമീദ്, യഹ്‌യ തങ്ങള്‍, കെ.കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സമിതിയംഗങ്ങളായ ഇ.എസ് ഖാജാ ഹുസൈന്‍, പി.ആര്‍ കൃഷ്ണന്‍ കുട്ടി, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എന്‍.യു അബ്ദുല്‍ സലാം, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ട്രഷറര്‍ കെ.പി സുഫീറ, മഞ്ജുഷ മാവിലാടം തുടങ്ങിയവര്‍ സംബന്ധിക്കും.
രണ്ട് ജാഥകളും നവംബര്‍ 24 ന് ബഹുജന റാലിയും പൊതു സമ്മേളനത്തോടും കൂടി ആലപ്പുഴയിലാണ് സമാപിക്കുന്നത്.