SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

PR Conf_SDPI_തോമസ് ചാണ്ടി വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടണം: എസ്.ഡി.പിഐ
SDPI
17 നവംബർ 2017

കൊല്ലം: ഭരണഘടന പദിവക്ക് നിരക്കാത്ത വിധം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തില്‍ കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയെ നിയമസഭയില്‍ നിന്നും പുറത്താക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി.
വര്‍ഗ്ഗീയ-വിഭജന രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള തെക്കന്‍ മേഖലയുടെ കൊല്ലം ജില്ലയിലെ പര്യടനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സര്‍ക്കാരിന്റെ ഭാഗമായിരുന്നു കൊണ്ട് സര്‍ക്കാരിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട ജനപ്രതിനിധി ഭരണ ഘടന സംവിധാനങ്ങള്‍ക്ക് അതീതനാണെന്ന രീതിയില്‍ പെരുമാറുന്നത് ആശ്വാസമല്ല. പണത്തിന്റെ അഹങ്കാരത്തില്‍ ജനാധിപത്യ സംവിധാനങ്ങളെ വെല്ലു വിളിക്കുന്നത് പ്രത്യേകിച്ചും ഒരു ജനപ്രതിനിധി തന്നെയാകുമ്പോള്‍ അത് നല്‍കുന്ന സന്ദേശം മോശപ്പെട്ടതാണ്.
രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ്- സംഘ്പരിവാര്‍ ദ്വയത്തിന്റെ പിടിയില്‍ പിണറായിയും പെട്ടു കഴിഞ്ഞുവെന്നാണ് സംസ്ഥാനത്തെ വര്‍ത്തമാനകാല രാഷ്ട്രീയ സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക സമുദായങ്ങള്‍ക്കേര്‍പ്പെടുത്തിയിട്ടുള്ള സംവരണം ഭരണഘടന ലംഘനം തന്നെയാണ്. നിലവില്‍ സംവരണം പൂര്‍ണ്ണമായും ഹിന്ദുക്കള്‍ക്കാണെന്നിരിക്കെ 10 ശതമാനം അധികം സംവരണം അനുവദിക്കപ്പെടുന്നതിനാണ് ഭേദഗതി നിര്‍ദ്ദേശം. ഇത് തീര്‍ച്ചയായും സംഘ്പരിവാര്‍ സമ്മര്‍ദ്ദത്തിനു വിധേയമാണ്.




വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ;

പി.അബ്ദുല്‍ മജീദ് ഫൈസി    (ജാഥ ക്യാപ്റ്റന്‍, സംസ്ഥാന പ്രസിഡന്റ്)
എം.കെ മനോജ്കുമാര്‍            (ജാഥ അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി)
റോയി അറക്കല്‍                (ജാഥ അംഗം, സംസ്ഥാന സെക്രട്ടറി)
എ.കെ സലാഹുദ്ദീന്‍            (ജില്ലാ പ്രസിഡന്റ്, കൊല്ലം)
ജോണ്‍സണ്‍ കണ്ടച്ചിറ            (ജില്ലാ ജനറല്‍ സെക്രട്ടറി, കൊല്ലം)