എസ്.ഡി.പി.ഐ യാത്രക്ക് നേരെ ചുവപ്പ് ഭീകരത
SDPI
17 നവംബർ 2017
കൊല്ലം: വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന ബഹുജന്‍ മുന്നേറ്റ യാത്രക്ക് നേരെ ചവറയില്‍ സി.പി.എമ്മിന്റെ ആസൂത്രിതമായ വന്‍ ആക്രമണം. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന യാത്രക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലം ചിന്നക്കടയില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള യാത്രാ മധ്യേ വൈക്കിട്ട 6.45 ടെയാണ് പോലീസ് നോക്കി നില്‍ക്കെ അക്രമണം ഉണ്ടായത്. വളരെ സമാധാന പരമായി കടന്നു പോകുകയായിരുന്ന യാത്രക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് സി.പി.എമ്മിന്റെ റെഡ് വളണ്ടിയര്‍ ഗുണ്ടാ സംഘം അക്രമം അഴിച്ചുവിട്ടത്. നിരവധി ബൈക്കുകള്‍ക്കും കാറുകള്‍ക്കും നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഒട്ടേറെ പ്രവര്‍ത്തകര്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അടിയന്തിരമായി അന്വേഷിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍ ആവശ്യപ്പെട്ടു.