SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സി.പി.എം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു: എസ്.ഡി.പി.ഐ
SDPI
17 നവംബർ 2017

വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരേ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നയിച്ച തെക്കന്‍ മേഖലാ ജാഥയ്ക്ക് നേരെ കൊല്ലം ചവറയില്‍ നടന്ന സി.പി.എമ്മിന്റെ ഏകപക്ഷീയമായ ആക്രമണം തികഞ്ഞ അസഹിഷ്ണുതയുടെ പ്രതിഫലനമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. എസ്.ഡി.പി.ഐ ജാഥയ്ക്ക് ലഭിക്കുന്ന വന്‍ ജനപങ്കാളിത്തമാണ് സി.പി.എം പ്രകോപനത്തിന് കാരണം... പോലീസ് നോക്കി നില്‍ക്കേയാണ്  ആയുധങ്ങളുമായി  സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാടിയത്. സ്വന്തം അണികളെ നിയന്ത്രിക്കാന്‍ സി.പി.എം നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെങ്കില്‍ അണികളെ നിലയ്ക്കു നിര്‍ത്താന്‍ എസ്.ഡി.പി.ഐ ക്ക് ഇടപെടേണ്ടി വരുമെന്നും, തീക്കൊള്ളികൊണ്ട് തലചൊറിയുന്ന ഈ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവക്കുമെന്നും അജ്മല്‍ ഇസ്മായില്‍ മുന്നറിയിപ്പ് നല്‍കി.
സി.പി.എം ആക്രമണത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.