SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എസ്.ഡി.പി.ഐ യുടെ വളര്‍ച്ച സാമ്പ്രദായിക പാര്‍ട്ടികളെ വിറളി പിടിപ്പിക്കുന്നു. റോയി അറക്കല്‍
SDPI
20 നവംബർ 2017

അടൂര്‍: വേങ്ങരയില്‍ എസ്.ഡി.പി.ഐ ലഭിച്ചിട്ടുള്ള ജനപിന്തുണയും പാര്‍ട്ടി കേരളത്തില്‍ നടത്തി കൊണ്ടിരിക്കുന്ന ബഹുജന്‍ മുന്നേറ്റ യാത്രക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ജനപങ്കാളിത്തവും സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിറളി പിടിപ്പച്ചിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ പറഞ്ഞു.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന തെക്കന്‍ മേഖല ബഹുജന്‍ മുന്നേറ്റ യാത്രക്ക് അടൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കു നേരെ കൊല്ലം ചവറയില്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമം ഇതിന് തെളിവാണ്. ഇത് സി.പി.എമ്മിന്റെ രാഷ്ട്രീയ പാപരത്വത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചക്ക് 2 മണിക്ക് ജില്ലയിലെ പ്രവര്‍ത്തകര്‍ വന്‍ പ്രകടനത്തോടെ അടൂര്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്വീകരണ സമ്മേളനത്തില്‍ ബഹുജന്‍ മുന്നേറ്റ യാത്ര അംഗങ്ങളായ വി.എം ഫഹദ്, ജോതിഷ് പെരുമ്പുളിക്കല്‍, നൗഷാദ് മംഗലശ്ശേരി, എം.ഫാറൂഖ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍, ജില്ല സെക്രട്ടറി അനീഷ് പത്തനംതിട്ട, ജില്ലാ കമ്മിറ്റിയംഗം ഗോപി പുതുമല, മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ജാഥക്ക് ജില്ലയിലെ തിരുവല്ല, പത്തനംതിട്ട എന്നിവടങ്ങളിലും സ്വീകരണം നല്‍കി. പത്തനംതിട്ടയില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. റിയാസ് കുമ്മണ്ണൂര്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് ഹസീന ജില്ല ജനറല്‍ സെക്രട്ടറി സഫിയ, സാജിദ് നിരണം, മുഹമ്മദ് പി സലീം എന്നിവര്‍ സംസാരിച്ചു.