PR Conf_SDPI_ഇടതുപക്ഷം ഭരിക്കുന്നത് ആര്‍ക്കുവേണ്ടിയെന്ന് വ്യക്തമാക്കണം: എസ്.ഡി.പി.ഐ
SDPI
23 നവംബർ 2017
കൊച്ചി: സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം വിവാദങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഒരു സര്‍ക്കാര്‍ സംവിധാനം എങ്ങനെയൊക്കെ പ്രവര്‍ത്തന രഹിതമാകാം എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി മറ്റ് ബാഹ്യ ശക്തികളുടെ ഭരണമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. മന്ത്രിമാരും എം.എല്‍.എ മാരും ഉള്‍പ്പെടെ ഭരണ ഘടകകക്ഷികളുടെ ജനപ്രതിനിധികളും അധികാരം ദുര്‍വിനിയോഗം ചെയ്തുകൊണ്ട് ഭൂമി കൈയ്യേറ്റത്തിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു.
സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കുപോലും നിര്‍ഭയത്വത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യംപോലും ഇപ്പോള്‍ നിഷേധിക്കപ്പെട്ടിരുക്കുകയാണ്. ഏറ്റവും പവിത്രമായി കാണേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ കൊലപാതകങ്ങളും ആത്മഹത്യകളും വര്‍ദ്ധിക്കുന്നു. മാധ്യമ പ്രവര്‍ത്തകരെപോലും ശത്രുക്കളായി കാണുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി, പുതുവൈപ്പിനിലെ എല്‍.പി.ജി സംഭരണകേന്ദ്രം, ദേശീയ പാതാ വികസനം, ശബരി റെയില്‍വേ തുടങ്ങി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന വികസന പദ്ധതികളെല്ലാം വ്യക്തമായ കാഴ്ചപ്പാടുകളില്ലാതെയാണ് മുന്നോട്ട് പോകുന്നത്. ഓരോ വികസന പദ്ധതികള്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിഷ്‌കര്‍ഷിക്കുകയും എന്നാല്‍ പദ്ധതി നിര്‍വ്വഹണത്തിന്റെ പല ഘട്ടങ്ങളിലും അത് പാലിക്കാപ്പെടാതെ വരുകയും ചെയ്യുന്നതാണ് ജനകീയ സമരങ്ങള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നത്. ജനങ്ങളുടെ സമരം ചെയ്യാനുള്ള അവകാശങ്ങളെ തീവ്രവാദ മുദ്രചാര്‍ത്തി ആക്ഷേപിക്കുന്ന നിലപാട് ഇടതു സര്‍ക്കാരിന്റെ ഫാഷിസ്റ്റ് മുഖമാണ് വെളിപ്പെടുന്നതെന്നും അദ്ധേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ;
പി.അബ്ദുല്‍ മജീദ് ഫൈസി (ജാഥാ ക്യാപ്റ്റന്‍, സംസ്ഥാന പ്രസിഡന്റ്)
എം.കെ മനോജ് കുമാര്‍ (ജാഥാ അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി)
റോയി അറക്കല്‍ (ജാഥാ അംഗം, സംസ്ഥാന സെക്രട്ടറി)
പി.പി മൊയ്തീന്‍ കുഞ്ഞ് (ജില്ലാ പ്രസിഡന്റ്, എറണാകുളം)
വി.എം ഫൈസല്‍ (ജില്ലാ ജനറല്‍ സെക്രട്ടറി, എറണാകുളം)