എസ്.ഡി.പി.ഐ ബഹുജന്‍ മുന്നേറ്റ യാത്ര: സമാപന റാലിയും പൊതുസമ്മേളനവും ഇന്ന് (നവംബര്‍ 24)
SDPI
23 നവംബർ 2017
ആലപ്പുഴ: വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി രണ്ട് മേഖലകളിലായി സംഘടിപ്പിച്ച ബഹുജന്‍ മുന്നേറ്റ യാത്ര ഇന്ന് ആലപ്പുഴയില്‍ സമാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ അറിയിച്ചു. നവംബര്‍ 15ന് ആരംഭിച്ച സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നയിച്ച തെക്കന്‍ മേഖല ജാഥയുടെയും സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ നയിച്ച വടക്കന്‍ മേഖല ജാഥയുടെയും സമാപനം കുറിച്ചു കൊണ്ടുള്ള റാലിയും പൊതുസമ്മേളനവുമാണ് ആലപ്പുഴയില്‍ നടക്കുന്നത്. വൈകീട്ട് 4 ന് നഗര ചത്വരത്തില്‍നിന്നും ആരംഭിക്കുന്ന സമാപന റാലി നഗരം ചുറ്റി ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം ദേശീയ പ്രസിഡന്റ് എ.സഈദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിക്കും. സമാപന സമ്മേളനത്തില്‍ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ദഹ്‌ലാന്‍ ബാഖവി, കര്‍ണ്ണാട സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹന്നാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.കെ മനോജ് കുമാര്‍, അജ്മല്‍ ഇസ്മായില്‍, സെക്രട്ടറിമാരായ പി.കെ ഉസ്മാന്‍, റോയി അറക്കല്‍, കെ.കെ റൈഹാനത്ത്, ട്രഷറര്‍ ജലീല്‍ നീലാമ്പ്ര സെക്രട്ടറിയേറ്റംഗങ്ങളായ പി. അബ്ദുല്‍ ഹമീദ്, കെ.കെ അബ്ദുല്‍ ജബ്ബാര്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.എസ് ഷാന്‍, സംസ്ഥാന സമിതി അംഗങ്ങള്‍, ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുക്കും.