രാജ്യം അപമാനിക്കപ്പെട്ട 25 വര്‍ഷം ഡിസംബര്‍-6 മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ
SDPI
04 ഡിസംബർ 2017
കോഴിക്കോട്: ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കുക. രാജ്യത്തെ പുനര്‍ നിര്‍മ്മിക്കുക എന്നാവശ്യപ്പെട്ടുക്കൊണ്ട് എസ്.ഡി.പി.ഐ ഡിസംബര്‍ 6 ന് മണ്ഡലം തലങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍ അറിയിച്ചു.
മതേതര ഇന്ത്യക്ക് തീരാ കളങ്കം തീര്‍ത്ത് ബാബരി മസ്ജിദ് തകര്‍ത്ത് കാല്‍ നൂറ്റാണ്ടു തികയുമ്പോഴും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെയും ഭരണ സംവിധാനങ്ങളേയും വെല്ലു വിളിച്ച് നടത്തിയ അക്രമണത്തിന്റെ പ്രതികളിലൊരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 1992 ഡിസംബര്‍ 6 ന് മുതിര്‍ന്ന ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിലാണ് ബാബരി മസ്ജിദ് തകര്‍ത്തത്. ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് അന്നത്തെ സര്‍ക്കാര്‍ ലോകത്തിന് ഉറപ്പു നല്‍കിയെങ്കിലും 25 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.
ബാബരി മസ്ജിദ് തകര്‍ത്തതില്‍ കുറ്റക്കാരാണെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനോ നീതി നിര്‍വ്വഹണം സാധ്യമാക്കാനോ ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ലെന്നത് രാജ്യത്തിന്റെ മതേതര കഴ്ചപ്പാടിനെ മങ്ങലേല്‍പ്പിക്കുന്ന നടപടിയാണ്. ബാബരി മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണത്തിലൂടെ മാത്രമേ രാജ്യത്തിന്റെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് മുഴുവന്‍ മതേതര വിശ്വാസികളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും എം.കെ മനോജ്കുമാര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.