ടി.കെ.കുഞ്ഞമ്മദ് ഫൈസിയെ എസ്.ഡി.പി.ഐ യില്‍ നിന്നും പുറത്താക്കി
SDPI
06 ഡിസംബർ 2017
കോഴിക്കോട്: കുടുംബപരമായ പ്രശ്‌നത്തില്‍ നീതിയുടെ പക്ഷത്ത് നിന്നതിനു എസ്.ഡി.പി.ഐ യില്‍ ജനാധിപത്യമില്ലെന്നു പറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടിയെ അവഹേളിക്കുക വഴി പാര്‍ട്ടി അച്ചടക്കം ലംഘിച്ച ടി.കെ.കുഞ്ഞമ്മദ് ഫൈസിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു.
സ്വന്തം അനിയനുമായുണ്ടായ വഴി തര്‍ക്കത്തില്‍ അന്യായമായി കക്ഷി ചേരാന്‍ പ്രദേശത്തെ പ്രവര്‍ത്തകര്‍ സന്നദ്ധരാകാതിരുന്നത് മാത്രമാണ് ടി.കെ.കുഞ്ഞമ്മദ് ഫൈസിയുടെ പ്രകോപനത്തിന് കാരണം. ഇതേ തുടര്‍ന്ന് ഒരു മാസത്തോളമായി അദ്ദേഹത്തെ അന്വേഷണ വിധേയമായി മാറ്റിനിര്ത്തിയിരിക്കുകയായിരു