അംബേദ്കര്‍ ദേശീയ പുരസ്‌കാരം പി.ആര്‍ കൃഷ്ണന്‍കുട്ടി ഏറ്റുവാങ്ങി
SDPI
13 ഡിസംബർ 2017
ന്യൂഡല്‍ഹി/ കോഴിക്കോട്: 33-ാമത് ഡോ. ബാബാ സാഹിബ് അംബേദ്ക്കര്‍ ദേശീയ പുരസ്‌കാരത്തിന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ പി.ആര്‍ കൃഷ്ണന്‍കുട്ടി അര്‍ഹനായി. 9,10 തിയ്യതികളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ഭാരതീയ ദലിത് സാഹിത്യ അക്കാദമി (ബി.ഡി.എസ്.എ) ദേശീയ പ്രസിഡന്റ് ഡോ. എസ്.പി സുമന്‍ അഷ്‌കറില്‍ നിന്ന് പ്രശസ്തി പത്രവും തങ്കപതക്കവും അദ്ദേഹം ഏറ്റുവാങ്ങി.
ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി കെട്ടിപ്പടുക്കുകയും, സമത്വവും നീതിയും സ്വാതന്ത്ര്യവും എല്ലാ പൗരന്മാര്‍ക്കും ഭരണഘടനയിലൂടെ ഉറപ്പു വരുത്തിയ ആ മഹാന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഈ അവാര്‍ഡ് എന്നും പ്രചോദനമേകുമെന്നും അദ്ദേഹം പറഞ്ഞു.