SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

മുന്നോക്ക സമുദായ സംവരണം: എസ്.ഡി.പി.ഐ കലക്ടറേറ്റ് ധര്‍ണ്ണ നാളെ
SDPI
17 ഡിസംബർ 2017

കോഴിക്കോട്: മുന്നോക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ നാളെ സംസ്ഥാനത്തെ കലക്ടറേറ്റുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍ അറിയിച്ചു.
സംവരണത്തിന്റെ മാനദണ്ഡം ജാതിയും, സാമൂഹിക അതോടനുബന്ധിച്ചുള്ള സാമൂഹിക പിന്നോക്കാവസ്ഥയുമാണെന്ന് ഭരണ ഘടന വ്യക്തമാക്കുന്നുണ്ട്. ഭരണ ഘടനയെ മറികടന്നു കൊണ്ട് മുന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള നീക്കം നിലവിലുള്ള സംവരണത്തിന് അര്‍ഹമായ വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ഇടതു സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന താല്‍പര്യം ജാതി സമുദായ താല്‍പര്യത്തേക്കാളുപരി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്. ഇത് വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തില്‍ ഭിന്നാപിപ്രായമുണ്ടായില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ നിലവില്‍ സംവരണം ലഭിച്ചു കൊണ്ടിരിക്കുന്ന വിഭാഗങ്ങള്‍ക്ക് കൃത്യമായ രീതിയില്‍ ഇപ്പോഴും കുറ്റമറ്റ രീതിയില്‍ ജോലി ലഭ്യമാക്കുന്നതിലും സംവരണ ഒഴിവുകള്‍ നിരത്തുന്നതിലും സര്‍ക്കാര്‍ വന്‍ പരാജയമാണ്. മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ഭരണ ഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കി ഹൈകോടതി വിധിച്ചിട്ടുള്ളത് ഈ അവസരത്തില്‍ കേരള സര്‍ക്കാര്‍ വിലയിരുത്തേണ്ടതാണ്.