മുന്നോക്ക ജാതി സംവരണം ഭരണഘടനാ വിരുദ്ധം: എസ്ഡിപിഐ കളക്ടറേറ്റ് ധര്‍ണ ഇന്ന് (ഡിസം: 19 ചൊവ്വ)
SDPI
18 ഡിസംബർ 2017
കോഴിക്കോട്: മുന്നോക്ക ജാതി സംവരണം ഏര്‍പ്പെടുത്തിയ ഇടതു സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് എസ്.ഡി.പി.ഐ സംസ്ഥാനത്തെ കളക്ടറേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. മുന്നോക്ക സംവരണം ഭരഘടന വിരുദ്ധം, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, മുന്നോക്ക ജാതിക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നത്. രാവിലെ 10 മണിക്ക് കളക്ടറേറ്റുകള്‍ക്കു മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ കണ്ണൂരിലും ജനറല്‍ സെക്രട്ടറിമാരായ എം.കെ മനോജ് കുമാര്‍ കോഴിക്കോട്ടും അജ്മല്‍ ഇസ്മായില്‍ കാസര്‍ഗോഡും, സെക്രട്ടറിമാരായ റോയി അറയ്ക്കല്‍ കൊല്ലത്തും പി.കെ ഉസ്മാന്‍ കോട്ടയത്തും, സെക്രട്ടറിയേറ്റംഗങ്ങളായ പി.അബ്ദുല്‍ ഹമീദ് മലപ്പുറത്തും കെ.കെ.അബ്ദുല്‍ ജബ്ബാര്‍ തൃശൂരിലും സംസ്ഥാന സമിതി അംഗങ്ങളായ വി.ടി.ഇഖ്‌റാമുല്‍ ഹഖ് എറണാകുളത്തും എം.ഫാറൂഖ് പത്തനംതിട്ടയിലും ഇ.എസ്.ഖാജാ ഹുസൈന്‍ ആലപ്പുഴയിലും വി.എം.ഫഹദ് ഇടുക്കിയിലും കെ.കെ.ഹുസൈര്‍ പാലക്കാടും, എസ്.ഡി.റ്റി.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി വയനാടും ധര്‍ണ ഉദ്ഘാടനം ചെയ്യും.