SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കണ്ണവം സംഭവം: കുമ്മനത്തിന്റെത് പരിഹാസ്യമായ തമാശ എസ്.ഡി.പി.ഐ
SDPI
21 ജനുവരി 2018

കോഴിക്കോട്: അക്രമങ്ങള്‍ നടത്തുന്നവരെ നിരോധിക്കണമെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനയോളം പരിഹാസ്യമായ തമാശ വേറെയില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. കുമ്മനത്തിന്റെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ കണ്ണൂര്‍ ജില്ലയില്‍ കോടതി ശിക്ഷിച്ചിട്ടുള്ള കേസുകളെ മാത്രം അവലംബമാക്കിയാല്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെയും ബി.ജെ.പിയെയുമായിരിക്കും. അനീതിക്ക് മുന്നില്‍ ഒതുങ്ങി കൊടുക്കാത്ത പ്രതികരണ ശേഷിയുള്ള പ്രസ്ഥാനങ്ങള്‍ക്ക് നേരെ നിരന്തരം നിരോധന ഭീഷണി ഉയര്‍ത്തി കാട്ടുന്ന സംഘ് സംഘടനകള്‍ അവരുടെ ഭീരുത്വമാണ് പ്രകടിപ്പിക്കുന്നത്. ആയുധം താഴെ വെച്ച് പൗരന്മാര്‍ക്കുള്ള തുല്യാവകാശത്തെയും ഭരണഘടനാ മൂല്യങ്ങളെയും മാനിക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തയ്യാറാകുമ്പോള്‍ മാത്രമേ സമാധാനം സ്ഥാപിതമാകുകയുള്ളൂ. രാഷ്ട്രീയവും പ്രാദേശികവുമായ എല്ലാ സംഭവങ്ങളിലും മത വര്‍ഗീയതയും ഐ.എസ് ബന്ധവും ആരോപിച്ച് ബി.ജെ.പി നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ സമാധാന പ്രേമികള്‍ രംഗത്തിറങ്ങണമെന്നും മജീദ് ഫൈസി അഭ്യര്‍ത്ഥിച്ചു.
കണ്ണവത്ത് സംഘ് പരിവാര്‍ നിരന്തരമായി നടത്തി കൊണ്ടിരുന്ന അക്രമങ്ങളാണ് ഒരു യുവാവിന്റെ ദാരുണമായ അന്ത്യത്തില്‍ കലാശിച്ചിരിക്കുന്നത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആര്‍.എസ്.എസിനാണ്. ഈ സംഭവത്തിന്റെ മറവില്‍ വീടുകള്‍ അക്രമിച്ച് കൊള്ള ചെയ്യുന്നത് നീതീകരിക്കാനാകില്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന പോലെ സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന വ്യാമോഹം കണ്ണൂരിലെ ജനങ്ങളുടെ മുന്നില്‍ വിലപ്പോകില്ല.
അക്രമത്തിന്റെ വാതില്‍ തുറക്കുന്നവരെ തിരിച്ചറിയാനും സമൂഹത്തില്‍ വിഭാഗീയതയും അസ്വസ്ഥതയും പടര്‍ത്തുന്ന സംഘ്പരിവാര്‍ അജണ്ടകളെ പരാജയപ്പെടുത്താനും ഭരണാധികാരികള്‍ ആര്‍ജ്ജവം കാണിക്കണമെന്ന് മജീദ് ഫൈസി ആവശ്യപ്പെട്ടു.