SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഹാദിയ കേസ് : സുപ്രീം കോടതി നിരീക്ഷണം പൗരാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നത് എസ്.ഡി.പി.ഐ
SDPI
23 ജനുവരി 2018

കൊച്ചി : ഹാദിയ-ഷെഫിന്‍ ജഹാന്‍ കേസില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം പൗരാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ദുരൂഹമായ കാരണങ്ങളാല്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദ് ചെയ്ത് കൊണ്ടുള്ള വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ റിവ്യു ഹരജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിരീക്ഷണം നടന്നിട്ടുള്ളത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാമെന്ന ഭരണഘടനാപരമായ അവകാശത്തെയാണ് കേരള ഹൈക്കോടതി വിധിയിലൂടെ നിരാകരിച്ചത്. ദേശീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം ഭരണഘടനയുടെ അന്തഃസ്സത്ത സംരക്ഷിക്കുന്നതും സാധാരണ പൗരന്‍മാര്‍ക്ക് നീതി വ്യവസ്ഥതയില്‍ വിശ്വാസം വര്‍ധിപ്പിക്കുന്നതുമാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ എം.കെ.മനോജ്കുമാര്‍, അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിമാരായ പി.കെ. ഉസ്മാന്‍, റോയി അറയ്ക്കല്‍, സെക്രട്ടറിയേറ്റംഗങ്ങളായ അഡ്വ. കെ.എം. അഷ്‌റഫ്, യഹ്‌യ തങ്ങള്‍, കെ.കെ. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.