SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

വടയമ്പാടിയിലെ പോലീസ് അതിക്രമം മനുഷ്യത്വ രഹിതം: എസ്.ഡി.പി.ഐ
SDPI
04 ഫെബ്രുവരി 2018

കൊച്ചി: വടയമ്പാടിയിലെ റവന്യൂ പുറമ്പോക്ക് ഭൂമി വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്ത സവര്‍ണഗൂഢ സംഘത്തിനെതിരെ ജനാധിപത്യപരമായ രീതിയില്‍ സംഘടിപ്പിച്ച സമരത്തിന് നേരെ പോലീസ് നടത്തിയ മനുഷ്യത്വ രഹിതമായ നരനായാട്ട് പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍.
ഇക്കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് കുറുവ കോളനിയിലെ വീട്ടില്‍ നടന്ന മതാചാര ചടങ്ങില്‍ പങ്കെടുത്തവരോടും പോലീസ് നിഷ്ടൂരമായാണ് പെരുമാറിയത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് മുസ്‌ലിംദലിത് ജനവിഭാഗങ്ങളോട് പെരുമാറിക്കൊണ്ടിരിക്കുന്നത് തികച്ചും ജാതീയ വിവേചനത്തോടെയാണ്. വടയമ്പാടി സര്‍ക്കാര്‍ ഭൂമി സ്ഥാപിത താല്‍പര്യക്കാര്‍ക്കുവേണ്ടി നിയമവിരുദ്ധമായാണ് പതിച്ചു നല്‍കിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുമ്പോഴും സമരക്കാരെ അടിച്ചൊതുക്കിയ കിരാതമായ നടപടി ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. പോലീസിന്റെ അന്യായമായ വിവേചനത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും മനോജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.