മുത്ത്വലാഖ് ബില്‍: വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റം ചെറുക്കുക: 23 ന് എസ്.ഡി.പി.ഐ പ്രതിഷേധ ധര്‍ണ
SDPI
21 ഫെബ്രുവരി 2018
തിരുവനന്തപുരം: ഏകസിവില്‍കോഡിന്റെ പേരില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള മത വിഭാഗങ്ങളുടെ അവകാശങ്ങളും മത സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള കുത്സിത ശ്രമങ്ങളെ വലിയ പരിഷ്‌കരണങ്ങള്‍ എന്ന വ്യാജേനെ അവതിരിപ്പിച്ച് ഹിഡന്‍ അജണ്ഡ നടപ്പിലാക്കുനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് മുത്ത്വലാക്ക് ബില്ല്. ഇതിനെതിരെ പൊതു സമൂഹത്തെ രംഗത്തിറക്കുന്നതിന്റെ ഭാഗമായി നാളെ (23022018) എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകാമായി പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു.
നിയമ നിര്‍മ്മാണത്തിന്റെ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി ധൃതിപിടിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ മുത്ത്വലാഖ് ബില്‍ ലോകസഭയില്‍ പാസാക്കിയത്. ജാമ്യമില്ലാത്ത കുറ്റമായാണ് മുത്തലാഖിനെ പരിഗണിക്കുന്നത്. മൂന്ന് വര്‍ഷത്തെ തടവാണ് കുറ്റക്കാരന് നിയമം അനുശാസിക്കുന്നത്. മുഹമ്മദന്‍ ലോ പ്രകാരമുള്ള ഒരു സാമ്പത്തിക സഹായവും മൊഴി ചൊല്ലപ്പെട്ട ഭാര്യക്കും കുട്ടികള്‍ക്കും ലഭ്യമാകാതെ അവര്‍ അനാഥരാകപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവാന്‍ പോകുന്നത്. മുത്തലാഖ് ചൊല്ലിയാല്‍ ജയിലിലായിരിക്കെ എങ്ങനെയാണ് ഒരാള്‍ ഭാര്യക്കും കുട്ടികള്‍ക്കും ചിലവിന് കൊടുക്കാനാവുക.
സ്വന്തം ഭാര്യയെ ഉപേക്ഷിച്ച നരേന്ദ്ര മോഡി വിവാഹ മോചനത്തിനിരയാകുന്നവരുടെ രക്ഷകനായി അവതരിക്കപ്പെടുകയാണ്. പശു സംരക്ഷണത്തിന്റെ പേരിലും മുസ്ലീം വിരുദ്ധ കലാപങ്ങളിലൂടെയും സ്വന്തം പാര്‍ട്ടികാരുടെ കരങ്ങളാല്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അനാഥരാക്കപ്പെടുമ്പോള്‍ മോഡിയുടെ മുസ്ലീം സ്ത്രീകളോടുള്ള സ്‌നേഹം എവിടെയാണ് പോകുന്നത്. ഇതിലൂടെ ഇവരുടെ യഥാര്‍ത്ഥ ഉദ്ദേശവും ധാര്‍മ്മികതയും വ്യക്തമാണ്. മുസ്ലീം സ്ത്രീകളെയും കുട്ടികളെയും പുര്‍ണമായി അനാഥരാക്കപ്പെടുകയും സാമ്പത്തികമായി തകര്‍ക്കപ്പെടുകയും ചെയ്യുന്ന ഈ ബില്ല് ഒരു മുസ്ലീം സംഘടനയുടെയും അഭിപ്രായം ചോദിക്കാതെയും ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമായ നിലയിലുമാണ് രൂപീകരിച്ചതും സഭയില്‍ അവതരിപ്പിച്ചതും. വലിയ പരിഷ്‌കരണ രൂപത്തില്‍ അവതരിപ്പിക്കപെടുന്ന കെണികള്‍ ഒളിപ്പിച്ച ബില്ല് ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണെന്നും ഈ നീക്കത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പൊതു സമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ധേഹം വാര്‍ത്താ കുറിപ്പിലൂടെ പറഞ്ഞു.