PR_Conf_ഇന്ധന വില : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളക്കെതിരേ എസ്.ഡി.പി.ഐ പ്രതിഷേധം
SDPI
28 ഫെബ്രുവരി 2018
തൃശൂര്‍: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയാധികാരം കോര്‍പ്പറേറ്റുകളില്‍ നിന്ന് തിരിച്ചുപിടിക്കുക, എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ 2018 മാര്‍ച്ച് 5ന് സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്.
അന്താരാഷ്്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ അമിത വില വര്‍ധനവിന് അടിസ്ഥാനം ഇന്ധനവിലയെ ആശ്രയിച്ചാണ്. സാധാരണക്കാരന്റെ ജീവിത ചെലവ് ഉയരുന്നതിനും കുടുംബ ബജറ്റ് താളം തെറ്റുന്നതിനും ഇന്ധനവില വര്‍ധനവ് കാരണമായിരുന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കിക്കൊണ്ടിരിക്കുന്ന അമിത നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല.
കേന്ദ്രം എക്‌സൈസ് നികുതിയായും സംസ്ഥാനം മൂല്യവര്‍ധിത നികുതിയായും ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി 2018 മാര്‍ച്ച് 5 തിങ്കള്‍ രാവിലെ 9.30 മുതല്‍ 10 മിനിറ്റ് സമയം വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുന്ന സമരത്തിന് നേതൃത്വം നല്‍കുകയാണ്.
ജനങ്ങളെ കൊള്ള ചെയ്യുന്ന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനകീയ പ്രതിഷേധത്തില്‍ 10 മിനിറ്റ് സമയം വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ട് സഹകരിച്ച് ഈ പ്രതിഷേധസമരത്തെ വിജയിപ്പിക്കണമെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ പിന്തുണയും ഉണ്ടാവണമെന്നും അഭ്യര്‍ഥിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ;
1. എം.കെ. മനോജ്കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
2. പി.ആര്‍. സിയാദ് (തൃശൂര്‍ ജില്ലാ പ്രസിഡന്റ്)