റോഡ് നിശ്ചലമാക്കല്‍ സമരം വിജയിപ്പിച്ചവര്‍ക്ക് നന്ദി: പി. അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്, എസ്.ഡി.പി.ഐ)
SDPI
05 മാര്‍ച്ച് 2018
ഇന്ധനവില വര്‍ധനവിനെതിരെ എസ്ഡിപിഐ ആഹ്വാനം ചെയ്ത പത്ത് മിനിട്ട് റോഡ് നിശ്ചലമാക്കല്‍ സമരത്തില്‍ പങ്കാളികളായ പ്രവര്‍ത്തകര്‍ക്കും സഹകരിച്ച നാട്ടുകാര്‍, പോലീസ്, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കും സംസ്ഥാന കമ്മറ്റിയുടെ നന്ദി അറിയിക്കുന്നു.
പെട്രോളിനും ഡീസലിനും ഈടാക്കി വരുന്ന ഭീമമായ എക്‌സൈസ് ഡ്യൂട്ടിയടക്കം കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളക്കെതിരെ കേരളത്തില്‍ നടന്ന വ്യത്യസ്തമായ ഒരു സമരമാണ് വാഹനങ്ങള്‍ റോഡില്‍ പത്ത് മിനിട്ട് മാത്രം നിര്‍ത്തിയിട്ട് കൊണ്ടുള്ള സമരം ! ആരും കൂടുതല്‍ പ്രയാസപ്പെടാത്ത ഈ പ്രതിഷേധ സമരത്തിന് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന ദിവസത്തില്‍ പ്രസക്തിയേറെയാണ്.
പ്രതിഷേധ സമരം പൗരബോധത്തിന്റെയും ജനാധിപത്യ സംരക്ഷണത്തിന്റെയും ഭാഗമാണ്. അതില്‍ പങ്കെടുക്കുന്നവരും സഹകരിക്കുന്നവരും ജന വിരുദ്ധ സര്‍ക്കാരുകളുടെ ശത്രുത ഏറ്റുവാങ്ങേണ്ടി വരുന്നതിനെ ഭയപ്പെടാതിരിക്കുക. ജനവഞ്ചകര്‍ തുലയട്ടെ.