SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്നും നാളെയും ആലുവയില്‍
SDPI
16 മാര്‍ച്ച് 2018

കൊച്ചി : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി  മാര്‍ച്ച് 17, 18 (ശനി, ഞായര്‍) തിയ്യതികളില്‍  യോഗം ചേരുന്നു. ആലുവ കുഞ്ചാട്ടുകരയിലുള്ള ശാന്തിഗിരി ആശ്രമം ക്യാമ്പ് സൈറ്റില്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും.
ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി മല്‍സരിക്കുന്നതിനെ കുറിച്ചും ബി.ജെ.പിയുടെ പരാജയം ഉറപ്പു വരുത്തുന്നതിനുള്ള തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും. ത്രിപുരയില്‍ സി.പി.എമ്മിനുണ്ടായ തകര്‍ച്ചയും ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേറ്റ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും എസ്.ഡി.പി.ഐ യുടെ രാഷ്ട്രീയ പ്രസക്തിക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ യോഗം ആസൂത്രണം ചെയ്യും. പിണറായി സര്‍ക്കാരിന്റെ സാമൂഹ്യനീതിനിഷേധം, സമരങ്ങളോടുള്ള അടിച്ചമര്‍ത്തല്‍ നയം, ബിജെപി ഗവണ്‍മെന്റിന്റെ അഴിമതികള്‍, കാവിവല്‍ക്കരണം, പാര്‍ട്ടി തെരഞ്ഞെടുപ്പ് എന്നിവയും യോഗത്തിന്റെ പ്രധാന അജണ്ടയായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ അറിയിച്ചു.