SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സുപ്രീം കോടതി വിധിയുടെ മറപിടിച്ച് മദ്യം വ്യാപകമാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കുക
SDPI
18 മാര്‍ച്ച് 2018

ആലുവ : സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2018-19 ല്‍ നടപ്പാക്കുന്ന മദ്യ നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്ത് മദ്യം വ്യാപകമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളും ടൂറിസം മേഖലകളും നഗര പ്രദേശമായി കണക്കാക്കി മദ്യ ശാലകള്‍ തുടങ്ങാനുള്ള അനുമതിയാണ് ഏപ്രില്‍ 2 ന് നിലവില്‍ വരുന്ന മദ്യ നയത്തിലൂടെ ലഭ്യമാവുന്നത്. മദ്യ ശാലകള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരം ഏടുത്തു മാറ്റിയതും ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി മദ്യ ശാലകള്‍ക്ക് ഉണ്ടായിരിക്കേണ്ട ദൂരപരിധി കുറച്ചതും മദ്യ മുതലാളിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നത് വ്യക്തമാണ്. സംസ്ഥാനത്ത് മദ്യം സുലഭമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗുരുതരമായി സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും അതിനാല്‍ മദ്യത്തിന്റെ ലഭ്യത കുറച്ച് കൊണ്ടു വരുന്ന തരത്തില്‍ മദ്യ നയം പൊളിച്ചെഴുതണമെന്നും നിലവിലെ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും എസ്.ഡി.പി.ഐ പ്രവര്‍ത്തക സമിതി പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ എം.കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍ സെക്രട്ടറിമാരായ പി.കെ ഉസ്മാന്‍, റോയ് അറക്കല്‍, കെ.കെ റൈഹാനത്ത്, പി.ആര്‍ കൃഷ്ണന്‍ കുട്ടി, ജ്യോതിഷ് പെരുമ്പുളിക്കല്‍, വനജാഭാരതി എന്നിവര്‍ സംസാരിച്ചു.