SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ
SDPI
20 മാര്‍ച്ച് 2018

    കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വാര്‍ഷികാഘോഷത്തിനടക്കം പണം ധൂര്‍ത്തടിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ജനങ്ങളോട് മുണ്ട് മുറുക്കിയുടുക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് വേണ്ടി പതിനാറ് കോടി ചെലവിടുന്നത് അപലപനീയമാണ്. ഇരുപത്തിയാറ് കോടി ചിലവഴിച്ച് മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ കാറുകള്‍ വാങ്ങിയതും മുഖ്യമന്ത്രിയുടെ വസതിയില്‍ കര്‍ട്ടണുകള്‍ മാറ്റുന്നതിന് വേണ്ടി മാത്രം ലക്ഷങ്ങള്‍ ചെലവിട്ടതും നീതീകരിക്കാനാകാത്തതാണ്. അത്യാവശ്യമല്ലാത്ത മുഴുവന്‍ ചെലവുകളും വെട്ടിക്കുറച്ച് ദുര്‍ബ്ബല ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
    ഗെയില്‍ അടക്കമുള്ള സമരങ്ങളെ അടിച്ചമര്‍ത്തി ഇല്ലാതാക്കുന്ന എല്‍.ഡി.എഫിന്റെയും  സ്വാംശീകരിച്ച് ഇല്ലാതാക്കുന്ന യു.ഡി.എഫിന്റെയും നയങ്ങളെ തുറന്നുകാട്ടി പ്രചാരണം നടത്തും. പാര്‍ട്ടിയുടെ മണ്ഡലം, ജില്ല, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് അന്തിമരൂപം നല്‍കി. ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാവിഷ്‌ക്കരിക്കുവാനും മതേതര ചേരിയുടെ ഐക്യത്തിന് വേണ്ടി ശ്രമം നടത്തുവാനും പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
    സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ എം.കെ. മനോജ്കുമാര്‍, അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിമാരായ പി.കെ. ഉസ്മാന്‍, റോയി അറയ്ക്കല്‍, കെ.കെ. റൈഹാനത്ത് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് 17, 18 എന്നീ തിയ്യതികളായി നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും പങ്കെടുത്തു.