പിണറായി സര്‍ക്കാര്‍ ജനവിരുദ്ധതയെ അംഗീകാരമായി കാണുന്നു: എസ്.ഡി.പി.ഐ
SDPI
01 ഏപ്രില് 2018
തിരുവനന്തപുരം : കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് പിണറായി വിജയന് ലഭിച്ചിട്ടുള്ള പ്രശംസ ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരം മാത്രമാണെന്നും ജനവിരുദ്ധതയിലും കോര്‍പറേറ്റ് പ്രീണനത്തിലും ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവല്‍ പക്ഷികളായി മാറിയിരിക്കുകയാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു.
ഗെയില്‍ വാതക പൈപ്പ് ലൈനിന് വേണ്ടിയും ബി.ഒ.ടി പാതക്ക് വേണ്ടിയും സ്ഥലമേറ്റെടുത്ത് കൊടുക്കുന്നതിന്റെ പേരിലാണ് പിണറായി വിജയന് കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ ലഭിച്ചിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷക്ക് തെല്ലും വില കല്‍പ്പിക്കാതെയാണ് ഗെയില്‍ ആവശ്യപ്പെടുന്ന റൂട്ട് അംഗീകരിച്ച് കൊണ്ട് സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് കൊടുക്കുന്നത്. പി.എം.പി ആക്ട് 1964ലെ പല നിര്‍ദ്ദേശങ്ങളും ലംഘിച്ച് കൊണ്ടാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ദേശീയപാത വികസിപ്പിക്കുന്നതിന് ജനങ്ങള്‍ എതിരല്ല. എന്നാല്‍ സര്‍ക്കാരിന്റെ ഫണ്ട് കൊണ്ടും ഉദാരമായി ലഭിക്കുന്ന ബാങ്ക് ലോണ്‍ കൊണ്ടും സ്വകാര്യ വ്യക്തികള്‍ റോഡ് പണിത് മുപ്പത് വര്‍ഷം ടോള്‍ പിരിച്ച് ലാഭമുണ്ടാക്കുന്നതിനാണ് സര്‍ക്കാര്‍ ബലം പ്രയോഗിച്ച് സ്ഥലം പിടിച്ച് വാങ്ങി കൊടുക്കുന്നത്. ഈ ഗുണ്ടായിസത്തിനാണ് പിണറായി വിജയന് കേന്ദ്ര മന്ത്രി നൂറ് മാര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ ജനങ്ങളോടൊപ്പം എന്ന എല്‍.ഡി.എഫിന്റെ മുദ്രാവാക്യം അര്ത്ഥശൂന്യമായിരിക്കുകയാണെന്