SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സ്വയം പ്രതിരോധത്തിന് പിന്നോക്ക ജനത സജ്ജരാവുക: തുളസീധരന്‍ പള്ളിക്കല്‍
SDPI
04 ഏപ്രില് 2018

ആലപ്പുഴ: രാജ്യം ഭരിച്ച് കൊണ്ടിരിക്കുന്ന ഫാഷിസ്റ്റുകളും പോലീസും ഒന്ന് ചേര്‍ന്ന് കൊണ്ട് ഇന്ത്യയുടെ യഥാര്‍ത്ഥ അവകാശികളെ കൊന്നൊടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനും തടഞ്ഞ് നിര്‍ത്താനും പിന്നോക്ക ജനത മാനസികമായും ശാരീരികമായും സ്വയം സജ്ജരാവണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. ആലപ്പുഴയില്‍ നടന്ന സംസ്ഥാന ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സമരം ചെയ്ത ദലിത് വിഭാഗങ്ങളുടെ നേര്‍ക്ക് പോലീസും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് നിറയൊഴിക്കുകയും 11 ദലിത് ജീവനുകള്‍ കവര്‍ന്നെടുത്ത് കൊണ്ട് കൂട്ടക്കൊല  ചെയ്തിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഭൂരിപക്ഷ ആളുകള്‍ കൊല്ലപ്പെട്ടത്. ദലിതുകള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെയുള്ള നിയമം കോടതിയെ കൊണ്ട് ലഘൂകരിപ്പിച്ച് ദലിതുകള്‍ക്കെതിരെ അക്രമം അഴിച്ചു വിടുന്ന സമീപനമാണ് സംഘപരിവാര്‍ നടത്തിയിട്ടുള്ളത്. ബംഗാളില്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ കലാപമഴിച്ച് വിട്ട് ബി.ജെ.പിയും ആര്‍.എസ്.എസ്സും ഇമാമിന്റെ മകനെ വഴിവക്കിലെ മരത്തില്‍ കെട്ടിയിട്ട് അടിച്ച് കൊല്ലുന്ന കാഴ്ച കണ്ട് ഇന്ത്യന്‍ ജനാധിപത്യം മരവിച്ചു നില്‍ക്കുമ്പോഴാണ് രാജ്യത്തെ നടുക്കിയ ദലിത് കൂട്ടക്കൊല നടക്കുന്നത്. ഇതെല്ലാം രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ്.
രാജ്യത്ത് നിന്നും മുസ്‌ലിം, ദലിത്, ആദിവാസി, ക്രൈസ്തവ വിഭാഗങ്ങളെ ഇല്ലായ്മ ചെയ്ത് രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നതിന് രാജ്യത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും ബി.ജെ.പിയും ആര്‍.എസ്.എസ്സും ദുരൂപയോഗം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിനെതിരെയുള്ള ജനകീയ ചെറുത്തു നില്‍പ്പിലൂടെ മാത്രമേ രാജ്യത്തെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളു. അതിന് രാജ്യത്തെ മുഴുവന്‍ മതേതര പിന്നോക്ക ജനവിഭാഗങ്ങളും സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന ജനപ്രതിനിധി സംഗമത്തിലെ വിവിധ സെക്ഷനുകളില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.അബ്ദുല്‍ ഹമീദ്, സംസ്ഥാന സമിതിയംഗം വി.എം ഫഹദ്, കുന്നില്‍ ഷാജഹാന്‍, കില ഫാക്കല്‍റ്റി മെമ്പര്‍ മുരളീധരന്‍ മാഷ്, എന്‍.എ മുഹമ്മദ് കുട്ടി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.