ജനകീയ പ്രതിഷേധങ്ങളെ നേരിടുന്നതില്‍ സര്‍ക്കാരിന് ഫാഷിസ്റ്റ് ശൈലി: എം.കെ മനോജ്കുമാര്‍
SDPI
06 ഏപ്രില് 2018
കോഴിക്കോട് : ജനകീയ സമരങ്ങളെ നേരിടുന്നതില്‍ ഇടതുപക്ഷ സര്‍ക്കാരിന് ഫാഷിസ്റ്റ് ശൈലിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സര്‍വ്വേക്കിടെ എ.ആര്‍ നഗറിലും, വേങ്ങരയിലുമുണ്ടായ സംഘര്‍ഷം ജനങ്ങളെ ഭയപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ്. സര്‍വ്വേക്കെതിരെ പ്രതിഷേധിച്ചവരെ വീട്ടില്‍ കയറി മര്‍ദ്ധിച്ച പോലീസ് സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിട്ടില്ല. ഇരകളുമായി യാതൊരു ചര്‍ച്ചയും നടത്താതെ സമരക്കാരെ അടിച്ചൊതുക്കുന്ന ഫാഷിസ്റ്റ് രീതി ഒരിക്കലും നീതീകരിക്കാനാകില്ല. കേന്ദ്ര മന്ത്രിമാര്‍ക്കു മുമ്പില്‍ നല്ലപിള്ള ചമയാനല്ല സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് മുഖ്യമന്ത്രി തയ്യാറാവേണ്ടത്. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കാമെന്ന തെറ്റായ ധാരണ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും എം.കെ മനോജ്കുമാര്‍ മുന്നറിയിപ്പ് നല്‍കി.