SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ആസിഫ ബാനു വധം ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ വികൃത മുഖം: ശക്തമായി പ്രതിഷേധിക്കുക: അബ്ദുല്‍ മജീദ് ഫൈസി
SDPI
13 ഏപ്രില് 2018

കോഴിക്കോട് : അത്യധികം ദുഃഖകരമായ ഒരു വാര്‍ത്തയാണ് കശ്മീരിലെ കത്വയില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. ആസിഫ ബാനു എന്ന എട്ട് വയസുകാരി ക്രൂരമായ പീഢനത്തിനും കൊലപാതകത്തിനും ഇരയായിരിക്കുന്നു. പോലീസുകാരടക്കമുള്ള ചില സംഘ്പരിവാര്‍ നേതാക്കള്‍ ക്ഷേത്രത്തിനകത്ത് വെച്ച് ഏഴു ദിവസം നിരന്തരമായി പീഢിപ്പിച്ച ശേഷമാണ് കല്ല് കൊണ്ട് തലക്കടിച്ച് അതിക്രൂരമായി കൊല ചെയ്തിരിക്കുന്നത്.
പ്രദേശത്ത് താമസമാക്കിയ നാടോടികളായ ഇരുപത് മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി ! സവര്‍ണ്ണരായ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ഹിന്ദു ഏകതാ മഞ്ചിന്റെ പേരില്‍ ആര്‍.എസ്.എസ് രംഗത്ത് വന്ന് പ്രകടനം നടത്തുകയും ചെയ്തിരിക്കുന്നു.
അത് പോലെ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതില്‍ ബി.ജെ.പി എം.എല്‍.എ അടക്കമുള്ളവര്‍ പ്രതികളാണ്. അവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവ് കയ്യേറ്റം ചെയ്യപ്പെട്ടു. കള്ളക്കേസ് ചുമത്തി ജയിലിലടക്കപ്പെട്ട അദ്ദേഹം പീഢനത്തിനിരയായി കൊല്ലപ്പെടുന്നു.
തല്ലിക്കൊലകളിലും പരസ്യമായ മര്‍ദ്ദനങ്ങളിലും തുടങ്ങിയ ഹിന്ദുത്വവര്‍ഗ്ഗീയത മോദി ഭരണത്തിന്റെ തണലില്‍ മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിച്ച് മുന്നേറുകയാണ്. സവര്‍ണ്ണ വര്‍ഗ്ഗീയഫാഷിസത്തിന്റെ  കൊടും ക്രൂരതകള്‍കള്‍ക്കെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ മുഴുവന്‍ മനുഷ്യ സ്‌നേഹികളോടും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അഭ്യര്‍ത്ഥിച്ചു.