ഹര്‍ത്താലിന്റെ വികാരം ഉള്‍ക്കൊള്ളണം: എസ്.ഡി.പി.ഐ
SDPI
16 ഏപ്രില് 2018
കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ യുവജനങ്ങള്‍ ആഹ്വാനം ചെയ്ത് വിജയിപ്പിച്ച ഹര്‍ത്താലിന്റെ വികാരം ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബാധ്യതയുണ്ടെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍.എസ്.എസിന്റെ പൈശാചിക ഹിന്ദുത്വത്തിനെതിരെയും മോദി ഭരണത്തിനെതിരെയും യുവ തലമുറയുടെ മനസ്സില്‍ കുടികൊള്ളുന്ന ശക്തമായ പ്രതിഷേധാഗ്‌നിയാണ് ഹര്‍ത്താലിലൂടെ പ്രകടമായത്. മത, രാഷ്ട്രീയ വിത്യാസമില്ലാതെ മനുഷ്യ പറ്റുള്ളവരെല്ലാം അണിനിരന്ന പ്രതിഷേധം രാജ്യത്ത് വരാന്‍ പോകുന്ന ഫാസിസ്റ്റ് വിരുദ്ധ കൊടുങ്കാറ്റിന്റെ സൂചനയാണ്. കേരളം ലക്ഷ്യം വെച്ചുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയെ കുറിച്ച് ആശങ്കയുള്ള ജനാധിപത്യ വിശ്വാസികളെല്ലാം ഐക്യപ്പെടേണ്ട സന്ദര്‍ഭമാണിതെന്നും അതിന് സഹായകമായ എല്ലാ സംരംഭങ്ങളെയും എസ്.ഡി.പി.ഐ പിന്തുണക്കുമെന്നും അജ്മല്‍ ഇസ്മായീല്‍ വ്യക്തമാക്കി.