SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഹര്‍ത്താല്‍ പോലീസ് ഭീകരത അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം: എസ്.ഡി.പി.ഐ
SDPI
18 ഏപ്രില് 2018

കോഴിക്കോട് : കത്ത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് യുവജന കൂട്ടായ്മകള്‍ ഏറ്റെടുത്ത് നടത്തിയ ഹര്‍ത്താല്‍ സമരത്തില്‍ പങ്കെടുത്തവരെയും സഹകരിച്ചവരെയും 153 അ ചാര്‍ത്തി വ്യാപകമായി അറസ്റ്റ് ചെയ്യുന്നത് നീതീകരിക്കാനാകാത്തതാണ്. മലബാര്‍ മേഖലയില്‍ തൊള്ളായിരത്തോളം യുവാക്കളെ ഇതിനകം അറസ്റ്റ് ചെയ്ത് കഴിഞ്ഞു. കേരളത്തില്‍ മുമ്പുണ്ടായ പല ഹര്‍ത്താലുകളിലുമുണ്ടായത്ര അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലാത്ത ഈ ഹര്‍ത്താലിന് മത വര്‍ഗീയ നിറം നല്‍കി അന്യായമായി യുവജനങ്ങളെ അറസ്റ്റ് ചെയ്യുന്നതിലൂടെ പോലീസ് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ടക്ക് കൂട്ട് നില്‍ക്കുന്ന നടപടികളില്‍ നിന്ന് ആഭ്യന്തര വകുപ്പ് പിന്തിരിയണം. ഹര്‍ത്താലിന്റെ പേരില്‍ നിരപരാധികളായ യുവാക്കളെ പീഢിപ്പിക്കുന്നത് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.