SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

നഴ്‌സുമാരുടെ വേതന പരിഷ്‌കാരം ഉടന്‍ നടപ്പാക്കണം: എസ്ഡിപിഐ
SDPI
23 ഏപ്രില് 2018

തിരുവനന്തപുരം: നഴ്‌സുമാരുടെ വേതന പരിഷ്‌കാരം നടപ്പാക്കുന്നതില്‍ ഒളിച്ചുകളി അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. നഴ്‌സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുന്നതിന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സെക്രട്ടറിതല കമ്മറ്റി തീരുമാനിച്ചതും നഴ്‌സസ് അസോസിയേഷന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതുമാണ്. ഇത് നടപ്പാക്കാന്‍ വൈകിക്കുന്നതിന് ന്യായീകരണമില്ല. മാലാഖമാര്‍ എന്ന് ആദരപൂര്‍വ്വം വിശേഷിപ്പിക്കപ്പെടുന്ന നഴ്‌സുമാര്‍ കാല്‍നടയായി  തിരുവനന്തപുരത്തേക്ക് 175 കിലോമീറ്റര്‍ ലോംഗ് മാര്‍ച്ച് നടത്തേണ്ടി വരുന്നത് വേദനയുണ്ടാക്കുന്നതാണ്.  ആശുപത്രികളുടെ പ്രവര്‍ത്തനം നിശ്ചലമാകുവാനിടയാക്കുന്ന സാഹചര്യം ഒഴിവാക്കുവാന്‍ സര്‍ക്കാരിനും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും ബാധ്യതയുണ്ട്.
വാള്‍ക് ഫോര്‍ ജസ്റ്റിസ് യാത്രക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു