SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഹര്‍ത്താലിന്റെ മറവിലുള്ള പോലീസ് വേട്ടക്കെതിരെ ഇന്ന് (ഏപ്രില്‍ 30) സംസ്ഥാന വ്യാപക പ്രതിഷേധം : എസ്.ഡി.പി.ഐ
SDPI
29 ഏപ്രില് 2018

കോഴിക്കോട് : ആര്‍.എസ്.എസ് പൈശാചികതക്കെതിരെ തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് കൊണ്ടും ഏപ്രില്‍ 16ന് നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ നിരപരാധികള്‍ക്ക് നേരെയുള്ള പോലീസ് വേട്ടയില്‍ പ്രതിഷേധിച്ചും എസ്.ഡി.പി.ഐ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ അറിയിച്ചു. രാവിലെ മുഴുവന്‍ എസ്.പി ഓഫീസുകളിലേക്ക് ബഹുജന മാര്‍ച്ചും വൈകിട്ട് നാല് മണിക്ക് കോഴിക്കോട് പ്രതിഷേധ റാലിയും സംഘടിപ്പിക്കും. കോഴിക്കോട് സ്‌റ്റേഡിയം പരിസരത്ത് നിന്നാരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും.
കത്‌വ സംഭവത്തിലെ ജനകീയ പ്രതിഷേധങ്ങളെ ഇല്ലാതാക്കുന്നതിന് പോലീസിലെ സംഘ് പരിവാര്‍ ലോബി നടത്തിയ ഗൂഢാലോചനയില്‍ സി.പി.എം സര്‍ക്കാര്‍ വീണു പോയിരിക്കുന്നു. ആര്‍.എസ്.എസിനെ മാത്രം വിമര്‍ശിച്ച് നടത്തിയ പ്രകടനങ്ങളുടെ പേരില്‍ പലയിടത്തും 153 അ ചുമത്തിയിരിക്കുന്നു. ആര്‍.എസ്.എസിനെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്നതെങ്ങിനെയാണ് മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനമായി മാറുന്നതെന്ന് സി.പി.എം വിശദീകരിക്കേണ്ടതുണ്ട്. നിരവധി സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടി വേലിക്കെട്ടുകള്‍ പൊട്ടിച്ച് ആര്‍.എസ്.എസിനെതിരെ തെരുവിലിറങ്ങിയതിന്റെ സാഹചര്യം തിരിച്ചറിയാതെ കള്ളപ്രചരണവും കള്ളക്കേസുമായി മുന്നോട്ട് പോകുന്നത് സി.പി.എമ്മിന്റെ വര്‍ഗ്ഗീയ മുഖമാണ് വ്യക്തമാക്കുന്നത്. വര്‍ഗ്ഗീയത ആപത്താണെന്ന് പറയുന്ന സി.പി.എം നേതാക്കള്‍ തന്നെയാണ് താനൂരില്‍ അക്രമിക്കപ്പെട്ട സ്ഥാപനങ്ങളെ മതം നോക്കി വേര്‍തിരിച്ചത്. ഹിന്ദുസ്ഥാപനങ്ങള്‍ മാത്രം തിരഞ്ഞുപിടിച്ച് അക്രമിച്ചുവെന്ന കള്ള പ്രചരണത്തിനും നേതൃത്വം തല്‍കിയത് സി.പി.എമ്മാണ്.  
പോലീസിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെയും യുവാക്കളെ ജാമ്യമില്ലാതെ തുറുങ്കിലിലടച്ചതിനെതിരെയും തെരുവുകളില്‍ ശക്തമായ പ്രതിഷേധം അലയടിക്കുമെന്നും വ്യാപകമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി മലപ്പുറത്തും വൈസ് പ്രസിഡന്റുമാരായ അഷ്‌റഫ് മൗലവി മൂവ്വാറ്റുപുഴ കോട്ടയത്തും, തുളസീധരന്‍ പള്ളിക്കല്‍ കൊല്ലത്തും, ജനറല്‍ സെക്രട്ടറിമാരായ എം.കെ.മനോജ് കുമാര്‍ എറണാകുളത്തും, അജ്മല്‍ ഇസ്മായില്‍ കണ്ണൂരിലും, സെക്രട്ടറിമാരായ റോയ് അറക്കല്‍ ഇടുക്കിയിലും, പി.കെ.ഉസ്മാന്‍ തിരുവനന്തപുരത്തും, കെ.കെ. റൈഹാനത്ത് പാലക്കാട്ടും, സെക്രട്ടറിയേറ്റംഗം യഹ്‌യ തങ്ങള്‍ തൃശൂരിലും, സംസ്ഥാന സമിതിയംഗങ്ങളായ ഇ.എസ്.കാജാ ഹുസൈന്‍ വയനാട്ടിലും, ജ്യോതിഷ് പെരുമ്പുളിക്കല്‍ പത്തനംതിട്ടയിലും, വി.എം.ഫഹദ് ആലപ്പുഴയിലും എസ്.പി.ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.