PR Conf_SDPI_എസ്.ഡി.പി.ഐ നാലാം സംസ്ഥാന പ്രതിനിധി സഭ മെയ് 14,15 ന് ആലുവയില്‍
SDPI
12 മെയ് 2018
കൊച്ചി: എസ്.ഡി.പി.ഐ നാലാം സംസ്ഥാന പ്രതിനിധി സഭയും പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മെയ് 14,15 ന് (തിങ്കള്‍, ചൊവ്വ) ആലുവ ശാന്തിഗിരി ആശ്രമം ക്യാമ്പ്‌സൈറ്റില്‍ നടക്കുമെന്ന് സെക്രട്ടറി റോയ് അറയ്ക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സംസ്ഥാന സമിതി തെരഞ്ഞെടുപ്പും ദേശീയ കൗണ്‍സിലര്‍മാരുടെ തിരഞ്ഞെടുപ്പും സഭ നിര്‍വഹിക്കും. ഫെബ്രുവരിയില്‍ ആരംഭിച്ച പാര്‍ട്ടി ഘടനാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഇതോടെ പൂര്‍ത്തിയാകും.
പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും രാഷ്ട്രീയ റിപ്പോര്‍ട്ടും സഭ ചര്‍ച്ച ചെയ്യും. ബി.ജെ.പി യുടെ വര്‍ഗ്ഗീയ രാഷ്ട്രീയവും കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അരക്ഷിതാവസ്ഥ വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ എസ്.ഡി.പി.ഐ മുന്നോട്ട് വെക്കുന്ന സാമൂഹ്യ ജനാധിപത്യം കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാകേണ്ടതുണ്ട്. കഴിഞ്ഞ ഏപ്രില്‍ 16 ന് സംസ്ഥാനത്തുണ്ടായ സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ആര്‍.എസ്.എസിനെതിരെയുള്ള യുവജന വികാരത്തിന്റെ തീക്ഷ്ണത പ്രകടമാക്കി. സ്വാഭാവികമായും അതിനെതിരെ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഭാഗത്ത് നിന്നുണ്ടായ പ്രത്യാക്രമണങ്ങള്‍ക്ക് മുന്നില്‍ സി.പി.എം അടക്കം സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം കീഴടങ്ങുകയാണുണ്ടായത്. ഹര്‍ത്താലിനെതിരെ ബി.ജെ.പി ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്ക് അവരും ചൂട്ട് പിടിച്ചതിന്റെ അനന്തരഫലങ്ങളും നിരാശരായ യുവജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന പ്രസ്ഥാനമെന്ന നിലയില്‍ എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ പ്രസക്തി വര്‍ധിച്ചതും സഭ ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ ജനകീയത വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് പ്രതിനിധി സഭ രൂപം നല്‍കും.
14 ന് രാവിലെ 10 മണിക്കാരംഭിക്കുന്ന പ്രതിനിധി സഭയുടെ ഉദ്ഘാടനം ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബൈ നിര്‍വ്വഹിക്കും. ദേശീയ സെക്രട്ടറിയേറ്റംഗം ഡോക്ടര്‍ ആവാദ് ശരീഫ് ബാംഗ്ലൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍;
റോയ് അറക്കല്‍ (സംസ്ഥാന സെക്രട്ടറി)
വി.കെ.ഷൗക്കത്തലി (എറണാകുളം ജില്ലാ പ്രസിഡന്റ്)
അജ്മല്‍ കെ. മുജീബ് (ജില്ലാ വൈസ് പ്രസിഡന്റ്)
വി.എം. ഫൈസല്‍ (ജില്ലാ കമ്മിറ്റി അംഗം)