കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലം: എസ്.ഡി.പി.ഐയുടെ സന്ദേശം കൂടുതല്‍ പ്രസക്തമാകുന്നു: എ സഈദ്
SDPI
15 മെയ് 2018
കൊച്ചി: കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലം ഇളക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ദുരൂപയോഗത്തിന്റെയും പണാധിപത്യത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തിന്റെയും പിന്തുണയോടെ ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ ജനപക്ഷ ബദലിനായുള്ള എസ്.ഡി.പി.ഐയുടെ സന്ദേശം കൂടുതല്‍ പ്രസക്തമാവുന്നുവെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ.സഈദ് പറഞ്ഞു. ആലുവ ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ദ്വിദിന സംസ്ഥാന പ്രതിനിധി സഭയുടെ സമാപന സെക്ഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഉയര്‍ത്തി പിടിക്കുന്ന ലക്ഷ്യം നേടിയെടുക്കുന്നതിനു വിദൂരമാണെങ്കില്‍ പോലും ഇഛാശക്തിയോടെ മുന്നോട്ട് പോകും. ഫാസിഷത്തിനെതിരെ മതേതര കക്ഷികള്‍ എന്ന് പറയുന്നവര്‍ തിരഞ്ഞെടുപ്പുകളില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. ലോക്‌സഭ ഇലക്ഷനിലും ബി.ജെ.പിക്കെതിരെ വിശാല കാഴ്ചപ്പാട് ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇന്ത്യയുടെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക സാമ്പത്തിക മേഖലകള്‍ തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു വെല്ലു വിളിയും എറ്റെടുക്കുവാന്‍ അസാധ്യമല്ലെന്ന് എസ്.ഡി.പി.ഐ പ്രഖ്യാപിക്കുന്നു. കര്‍ണ്ണാടകയില്‍ എസ്.ഡി.പി.ഐക്ക് വിനയിക്കാന്‍ സാധിച്ചതില്ല. സമാപന സെക്ഷനില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി, എസ്.ഡി.റ്റി.യു സംസ്ഥാന ട്രഷറര്‍ നിസാമുദ്ദീന്‍ തച്ചോണം, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ സുഹറാബി, തുളസീധരന്‍ പള്ളിക്കല്‍, എം.കെ മനോജ്കുമാര്‍, റോയ് അറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മഴക്കാല രോഗങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം, മദ്യത്തിന്റെ ലഭ്യത വ്യാപകമാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ലൈഫ് മിഷന്‍ വഴി കേരളത്തെ കോളനി വല്‍കരിക്കരുത്, പൈതൃക കേന്ദ്രങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍പ്പന നടത്തുമെന്ന സര്‍ക്കാര്‍ നയം തിരുത്തുക, എയ്ഡ്‌സ് മേഖലകളിലെ നിയമനം പി.എസ്.സിക്കു വിടുക, സംസ്ഥാനത്തെ പോലീസ് രാജ് അവസാനിപ്പിക്കണം, ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം, ഇന്ത്യന്‍ തൊഴില്‍ നിയമ ഭേതഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുക, സംവരണത്തെ അട്ടിമറിക്കാന്‍ ഭരണ തലത്തില്‍ നീക്കം തുടങ്ങുന്നത് ഗൗരവ പൂര്‍വ്വം നിരീക്ഷിക്കപ്പെടണം വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.