വെടിവെപ്പ് അപലപനീയം: എസ്.ഡി.പി.ഐ
SDPI
23 മെയ് 2018
തിരുവനന്തപുരം: തൂത്തുകുടിയില്‍ വേദാന്ത സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ മലിനീകരണം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങള്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ വെടിവെച്ച പോലീസ് നടപടിയെ എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു. പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നും മര്‍ദ്ദിച്ചവശരാക്കിയും കുത്തക മുതലാളിമാര്‍ക്ക് പരവതാനി വിരിച്ച് കൊടുക്കുന്ന ഭരണകൂടങ്ങള്‍ ജനാധിപത്യവിരുദ്ധമാണ്. കാന്‍സര്‍ പടരുന്നതിന് ഇടയാക്കുന്ന വേദാന്ത കോപ്പര്‍ യൂണിറ്റ് പ്ലാന്റിനെതിരെ നൂറ് ദിവസമായി നാട്ടുകാര്‍ തുടരുന്ന സമരത്തെ ചോരയില്‍ മുക്കി ഇല്ലാതാക്കുവാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിച്ചത്. പ്രകോപനമില്ലാതെ തന്നെ പോലീസുകാരന്‍ വാനിന് മുകളില്‍ കയറി നിന്ന് വെടി വെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. വെടിവെപ്പ് ബോധപൂര്വ്വവമായിരുന്നുവെന്നതി
വെടിവെപ്പില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും തൂത്തുകുടിയിലെ ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.