പോലീസ് തേര്‍വാഴ്ച: മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: എസ്.ഡി.പി.ഐ
SDPI
30 മെയ് 2018
തൃശൂര്‍ : കെവിന്‍, ശ്രീജിത്ത്,വിനായകന്‍ തുടങ്ങി നിരവധി കൊലപാതകങ്ങളിലും കത്‌വ ഹര്‍ത്താല്‍, ദലിത് ഹര്‍ത്താല്‍ തുടങ്ങിയ വിഷയങ്ങളിലും കേരള പോലീസ് നടത്തി കൊണ്ടിരിക്കുന്ന തേര്‍വാഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്നാവശ്യപ്പെട്ട് ജൂണ്‍ 4 ന് മണ്ഡലം തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ കുറ്റവിചാരണ നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ മനോജ്കുമാര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ.കെ റൈഹാനത്ത് ടീച്ചര്‍, ജനറല്‍ സെക്രട്ടറിമാരായ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കല്‍, റോയ് അറക്കല്‍, സെക്രട്ടറിമാരായ കെ.കെ അബ്ദുല്‍ ജബ്ബാര്‍, പി.ആര്‍ സിയാദ്, കെ.എസ് ഷാന്‍, ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ ഉസ്മാന്‍, ജലീല്‍ നീലാമ്പ്ര, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഡോ.സി.എച്ച് അഷ്‌റഫ്, ഇ.എസ് ഖാജാ ഹുസൈന്‍, പി.പി മൊയ്തീന്‍കുഞ്ഞ്, പി.ആര്‍ കൃഷ്ണന്‍കുട്ടി, ജില്ലാ പ്രസിഡന്റുമാരായ സിയാദ് കണ്ടല (തിരുവനന്തപുരം), എ.കെ സലാഹുദ്ദീന്‍ (കൊല്ലം), അന്‍സാരി ഏനാത്ത് (പത്തനംതിട്ട), വി.എം ഫഹദ് (ആലപ്പുഴ), സി.എച്ച് ഹസീബ് (കോട്ടയം), കെ.എച്ച് അബ്ദുല്‍ മജീദ് (ഇടുക്കി), വി.കെ ഷൗക്കത്തലി (എറണാകുളം), ഇ.എം ലത്തീഫ് (തൃശൂര്‍), എസ്.പി അമീര്‍ അലി (പാലക്കാട്), സി.പി ലത്തീഫ് (മലപ്പുറം), മുസ്തഫ കൊമ്മേരി (കോഴിക്കോട്), എന്‍ ഹംസ (വയനാട്), ബഷീര്‍ പുന്നാട് (കണ്ണൂര്‍), എന്‍.യു അബ്ദു സലാം (കാസര്‍ഗോഡ്) ചര്‍ച്ചയില്‍ പങ്കെടുത്തു.