ചെങ്ങന്നൂര്‍ ഫലം പിണറായി ഭരണത്തിനുള്ള അംഗീകാരമല്ല; ബി.ജെ.പിക്കെതിരായ രോഷപ്രകടനമാണ് - എസ്.ഡി.പി.ഐ
SDPI
31 മെയ് 2018
തിരുവനന്തപുരം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ലഭിച്ച ഉജ്ജ്വല വിജയം പിണറായി ഭരണത്തിനുള്ള അംഗീകാരമാണെന്ന വാദം യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. ഇത്തവണ പിടിച്ചെടുക്കാനുറച്ച് ബി.ജെ.പി നടത്തിയ വര്‍ഗീയ നീക്കങ്ങളെ ചെറുക്കാനുള്ള ജനജാഗ്രത എല്‍.ഡി.എഫിന് ഗുണകരമായി മാറിയത് താല്‍ക്കാലികമാണ്. പ്രത്യേക സാഹചര്യത്തില്‍ ജയസാധ്യത ഏറിയ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സജി ചെറിയാന് ജനങ്ങള്‍ മുന്‍ഗണന നല്‍കിയതാണ് അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് കാരണമായത്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടു നില ഇതിനൊരു ഉദാഹരണമാണ്.
ഇത് തിരിച്ചറിയാതെ അഹങ്കാരത്തോടെ മുന്നോട്ടുപോകാനും ജനദ്രോഹഭരണം തുടരാനുമാണ് പിണറായി വിജയന്റെ ഭാവമെങ്കില്‍ കാലം തിരിച്ചടി നല്‍കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തല്ലി കൊലകള്‍, ഇന്ധന വില വര്‍ധനവ്, വിലക്കയറ്റം, വ്യാപാര രംഗത്തുണ്ടായ തകര്‍ച്ച തുടങ്ങി ജനജീവിതം ദുസ്സഹമാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് രാജ്യത്താകെ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായിട്ടു