പോലീസ് തേര്‍വാഴ്ച:'പിണറായി ആഭ്യന്തരം ഒഴിയുക എസ്.ഡി.പി.ഐ 'കുറ്റവിചാരണ' ഇന്ന് (ജൂണ്‍ 4 തിങ്കള്‍)
SDPI
03 ജൂണ്‍ 2018
കൊച്ചി : പോലീസ് വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി പദമൊഴിയണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ഇന്ന് (ജൂണ്‍4 ന് ) വ്യാപകമായി കുറ്റവിചാരണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ അറിയിച്ചു.
ഗെയില്‍, ദേശീയപാത, വടയംപാടി ജാതിമതില്‍, എറണാകുളം ഐ.ഒ.സി, കീഴാറ്റൂര്‍ വയല്‍ കിളി സമരങ്ങളില്‍ അടിച്ചമര്‍ത്തല്‍ നയമാണ് പോലീസ് പിന്തുടര്‍ന്നത്. ജിഷ്ണു പ്രണോയിയുടെ മതാവ് മഹിജയോടും തിരുവനന്തപുരത്ത് കൊല ചെയ്യപ്പെട്ട വിദേശ വനിതയുടെ ബന്ധുക്കളോടും ഡി.ജി.പിയുടെയും പോലീസ് മന്ത്രിയുടെയും പെരുമാറ്റം കേരള ജനതയെ മാനം കെടുത്തുന്നതായിരുന്നു. കെവിന്‍, ശ്രീജിത്ത്, വിനായകന്‍ കൊലപാതകങ്ങളിലും പൊലീസ് പ്രതിസ്ഥാനത്താണ്. പിണറായി ആഭ്യന്തരം ഒഴിഞ്ഞ് പൊലീസിനെ ജനക്ഷേമമാക്കണം.
ഇന്ന് (തിങ്കള്‍) വൈകീട്ട് മണ്ഡലം തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'കുറ്റവിചാരണ' വിജയകരമാക്കുവാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിപ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പരിപാടി ഉണ്ടായിരിക്കുന്നതല്ലെന്നും റോയ് അറക്കല്‍ അറിയിച്ചു.