SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

'ഹരിത നാട്, ഹരിത ഭൂമി ' എസ്.ഡി.പി.ഐ പരിസ്ഥിതി പ്രചരണത്തിനു തുടക്കമായി
SDPI
05 ജൂണ്‍ 2018

 'ഹരിത നാട്, ഹരിത ഭൂമി' എസ്.ഡി.പി.ഐ പരിസ്ഥിതി പ്രചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പൂന്തുറയില്‍ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി നിര്‍വ്വഹിച്ചു. ഹരിത നാട്, ഹരിത ഭൂമി എന്ന പേരില്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ പാര്‍ട്ടി സ്ഥാപകദിനമായ ജൂണ്‍ 21 വരെ പരിസ്ഥിതി പ്രചരണ കാലമായി എസ്.ഡി.പി.ഐ ആചരിക്കുകയാണ്. ബ്രാഞ്ച് കമ്മറ്റികളുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തുടനീളം പതിനയ്യായിരം മഴക്കുഴികള്‍ നിര്‍മ്മിക്കും.  കിണര്‍ റീചാര്‍ജ്ജിംഗിനെ കുറിച്ചും പരിസ്ഥിതി പരിപാലനത്തെ കുറിച്ചും ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവല്‍ക്കരിക്കും. ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചരണം, ഗൃഹ സന്ദര്‍ശനം എന്നിവക്ക് പുറമെ വൃക്ഷത്തൈ നടീല്‍, സൗജന്യ സാങ്കേതിക സഹായം തുടങ്ങിയവയും സംഘടിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി  റോയ് അറക്കല്‍, സെക്രട്ടറി കെ.എസ് ഷാന്‍, തിരുവനന്തപുരം ജില്ല പ്രസിഡന്റ് സിയാദ് കണ്ടല, ജനറല്‍ സെക്രട്ടറി അശ്‌റഫ് പ്രാവച്ചമ്പലം, എ. ഇബ്രാഹിം മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.