SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എടത്തല സംഭവം: പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കി രക്ഷപ്പെടാമെന്നത് വ്യാമോഹം: അബ്ദുല്‍ മജീദ് ഫൈസി
SDPI
07 ജൂണ്‍ 2018

ആലുവ : ആലുവയില്‍ ഒരു യുവാവിനെ അന്യായമായക്രമിച്ച പോലീസ് ചെയ്തിയില്‍ പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്നും സ്വന്തം മുഖം വികൃതമായതിന് കണ്ണാടിക്ക് നേരെ കല്ലെറിയുകയാണ് പിണറായി വിജയനെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. ജനകീയ പ്രതിഷേധങ്ങളും മാധ്യമ ഇടപെടലുകളും ജനാധിപത്യ സര്‍ക്കാരുകളുടെ കണ്ണാടിയാണ്. പോലീസില്‍ നിന്ന് വീഴ്ചകള്‍ ആവര്‍ത്തിക്കുമ്പോള്‍ പ്രതിഷേധം കനക്കുക സ്വാഭാവികമാണ്. അതുള്‍ക്കൊള്ളാനുള്ള സഹിഷ്ണുത ഇല്ലാത്ത ഭരണാധികാരികള്‍ രാജി വെച്ച് വീട്ടിലിരിക്കുകയാണ് ചെയ്യേണ്ടത്. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നത് പോലെ കേരളം സി.പി.എമ്മിന് തീര് കിട്ടിയതല്ലെന്നും മജീദ് ഫൈസി ഓര്‍മ്മിപ്പിച്ചു.
സ്വകാര്യ വാഹനത്തില്‍ മഫ്തിയില്‍ വന്ന പോലീസുകാരാണ് ഉസ്മാനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. എടത്തല പോലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി  ഉസ്മാനെ പ്രതിയാക്കി പോലീസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും മജീദ് ഫൈസി പറഞ്ഞു.